kannur local

കോല്‍ക്കളിയില്‍ കല്ലിക്കണ്ടി എന്‍ എംഎ

തലശ്ശേരി: ആര്‍പ്പു വിളിയും ആരവും മുഴക്കി കാണികളെ കോരിത്തരിപ്പിച്ച് കോല്‍ക്കളി മല്‍സരം ആവേശമായി. 40 ടീമുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ കല്ലിക്കണ്ടി എന്‍എംഎ കോളജ് ഒന്നാം സ്ഥാനം നേടി.
പി മുഹീറിന്റെ നേതൃത്വത്തിലുള്ള ടീമിനെ കൊയിലാണ്ടിയിലെ ഖാലിദ് ഗുരുക്കളാണ് പരിശീലനം നല്‍കിയത്. ശരീര വടിവും ചുവടും മെയ് വഴക്കവും ഒത്തു ചേര്‍ന്ന കോല്‍ക്കളി മല്‍സരം കാണാന്‍ നൂറോളം കാണികളാണ് എത്തിയത്. ഇതിനിടെ ചുവടു പിഴച്ച കൂത്തുപറമ്പ് എംഇഎസ് കോളജ് മല്‍സരം പൂര്‍ത്തിയാക്കതെ മടങ്ങി.
Next Story

RELATED STORIES

Share it