Flash News

കോര്‍ബിന്‍ ദലിതുകളുടെയും ഫലസ്തീനികളുടെയും സുഹൃത്ത്‌



ലണ്ടന്‍: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ജയിംസ് കോര്‍ബിന്‍ ദലിതുകളുടെയും ഫലസ്തീനികളുടെയും അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന നേതാവ്. തോല്‍ക്കാന്‍പോലും അര്‍ഹതയില്ലാത്തവന്‍ എന്ന് വലതുപക്ഷ മാധ്യമങ്ങള്‍ പുച്ഛിച്ചുതള്ളിയ കോര്‍ബിന്‍ ലേബര്‍പാര്‍ട്ടിയുടെ തിരിച്ചുവരവിനു കളമൊരുക്കി 30ലധികം സീറ്റുകള്‍ അധികം നേടി. എന്നാല്‍, യാഥാസ്ഥിതിക കക്ഷിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഫലസ്തീനികള്‍ക്കായി പ്രത്യേക രാഷ്ട്രം വേണമെന്ന നിലപാടുകാരനാണ് കോര്‍ബിന്‍. രണ്ടു പ്രാവശ്യം പ്രധാനമന്ത്രിയായിരുന്ന ലേബര്‍ പാര്‍ട്ടിയിലെ ടോണി ബ്ലെയറുടെ നയങ്ങള്‍ ബ്രിട്ടനിലെ സാധാരണക്കാരെ കൂടുതല്‍ ദരിദ്രരാക്കിയെന്ന വിമര്‍ശനമാണ് കോര്‍ബിന്‍ ഉയര്‍ത്തിയിരുന്നത്. 2012ല്‍ ബ്രിട്ടിഷ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയിലെ ദലിതുകള്‍ ജാതിയുടെ പേരില്‍ പീഡനം നേരിടുകയാണെന്ന് കോര്‍ബിന്‍ ആരോപിച്ചിരുന്നു. വളരെ ശോച്യനീയമായ സാഹചര്യത്തില്‍ ജീവിക്കുന്ന ദലിതുകളെ സവര്‍ണവിഭാഗം അയിത്തക്കാരായി കണക്കാക്കുന്നുവെന്നും ബ്രിട്ടനില്‍ താമസിക്കുന്ന സവര്‍ണര്‍ക്കിടയില്‍ ഇപ്പോഴും ആ മനോഭാവം നിലനില്‍ക്കുന്നുവെന്നും കോര്‍ബിന്‍ പറഞ്ഞത് വലിയ വിവാദത്തിനു വഴിവച്ചിരുന്നു. 2004ല്‍ മുംബൈയില്‍ നടന്ന വേള്‍ഡ് സോഷ്യല്‍ ഫോറത്തിലാണ് ഇന്ത്യയില്‍ ദലിതുകള്‍ അനുഭവിക്കുന്ന പീഡനമെന്തെന്ന് കോര്‍ബിന്‍ അടുത്തറിയുന്നത്. ഇസ്രായേല്‍ ഭരണാധികാരികള്‍ കുറ്റവാളികളാണെന്ന വിമര്‍ശനവും കോര്‍ബിന്‍ ഉയര്‍ത്തിയിരുന്നു. ഫലസ്തീന്‍ - ഇസ്രായേല്‍ സംഘര്‍ഷം ബിബിസി വളരെ പക്ഷപാതപരമായിട്ടാണ് റിപോര്‍ട്ട് ചെയ്യുന്നതെന്ന് പറഞ്ഞ കോര്‍ബിന്‍ ഗസ സന്ദര്‍ശിക്കുകയും അത് വലിയൊരു അഭയാര്‍ഥി ക്യാംപാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it