thrissur local

കോര്‍പറേഷന് മുന്നില്‍ മാലിന്യ ക്കൂമ്പാരം; പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുത്തിയിരിപ്പ് സമരം നടത്തി

തൃശൂര്‍: കോര്‍പറേഷന്‍ ഓഫിസിനു മുന്നില്‍ മാലിന്യ കൂമ്പാരമായതിനെതിരെ കോര്‍പറേഷന് മുന്നില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുത്തിയിരിപ്പ് സമരം നടത്തി. കൗണ്‍സിലര്‍മാരായ ജോണ്‍ഡാനിയലും എ പ്രസാദും കുത്തിയിരുന്നു പ്രതിഷേധിച്ചു.
രണ്ടാഴ്ചയായി കൂട്ടിയിട്ടിരിക്കുന്ന അഴുക്ക് മാറ്റാന്‍ കോര്‍പറേഷന്‍ നടപടിയെടുത്തില്ലെന്നാരോപിച്ചായിരുന്നു സമരം. എന്നാല്‍ പരസ്പരം പഴിചാരി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ഭരണപക്ഷം. അഴുക്ക് നീക്കേണ്ടത് ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റിയാണെന്ന് മേയര്‍ അജിതജയരാജന്‍ അറിയിച്ചു. എല്ലാകാര്യവും മേയര്‍ നോക്കിയാല്‍ മതിയെങ്കില്‍ സ്റ്റാന്റിങ് കമ്മിറ്റികള്‍ വേണ്ടെന്ന് മേയര്‍ പറഞ്ഞു.
മാലിന്യം ഇന്നലെ നീക്കിയെന്നും മേയര്‍ അറിയിച്ചു. എന്നാല്‍ റോഡ് വൃത്തിയാക്കുകമാത്രമാണ് ചെയ്തതെന്നും അഴുക്ക് നീക്കിയില്ലെന്നു അറിയിച്ചപ്പോള്‍ നീക്കിയെന്ന് ആവര്‍ത്തിക്കുകയാണ് മേയര്‍ ചെയ്തത്.
നഗരഹൃദയം മാലിന്യകൂമ്പാരമായതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍മാര്‍ കുത്തിയിരിക്കുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അവര്‍ക്ക് ഇരിക്കാന്‍ വേറെ സ്ഥലനില്ലാത്തതുകൊണ്ടാണെന്ന് രോഷത്തോടെ പ്രതികരിച്ച് മേയര്‍ ഫോണ്‍ വെച്ചു. എന്നാല്‍ താനല്ല ഉത്തരവാദിയെന്ന് ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍എംഎല്‍ റോസിയും അറിയിച്ചു.
മാലിന്യം നീക്കാന്‍ഏര്‍പ്പാടുണ്ടാക്കിയെന്ന് റോസിലി പറഞ്ഞുവെങ്കിലും വൈകിട്ട് വരെ നീക്കിയില്ല. കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍ എത്തി സമരം നടത്തുന്ന കൗണ്‍സിലര്‍മാരെ സന്ദര്‍ശിച്ചു. അതിനിടെ മദ്യപിച്ചെത്തിയയാള്‍ കൗണ്‍സിലര്‍മാരെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇയാളെ സമീപത്തുണ്ടായിരുന്ന വഴിയാത്രക്കാര്‍ ഓടിച്ചു.
Next Story

RELATED STORIES

Share it