thrissur local

കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗ മിനുട്‌സ് കള്ളമെഴുതി നിറച്ചതെന്ന് പ്രതിപക്ഷം



തൃശൂര്‍: വൈദ്യുതി വിഭാഗത്തില്‍ അനധികൃത നിയമനങ്ങള്‍ക്ക് മേയറുടെ മുന്‍കൂര്‍ അനുമതിക്ക് കൗണ്‍സില്‍ യോഗ മിനുട്‌സില്‍ അംഗീകാരം. യോഗത്തിന്റെ അജണ്ടയില്‍ ഇല്ലാത്തതും ചര്‍ച്ച ചെയ്യാത്തതുമായ വിഷയം കളവായി എഴുതി ചേര്‍ത്തതാണെന്ന് കോണ്‍ഗ്രസും ബിജെപിയും. മേയര്‍ക്ക് വ്യക്തിപരമായി ഒരു കോടിയുടെ സാമ്പത്തിക ബാധ്യതയുണ്ടാകുന്ന വിഷയം ജനുവരിയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ വന്നതാണെങ്കിലും ആവശ്യത്തിലേറെ ജീവനക്കാരുള്ള വൈദ്യുതി വിഭാഗത്തില്‍ നിയമവിരുദ്ധ നിയമനം അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസും ബി ജെ പിയും നിലപാട് എടുത്തതിനാല്‍ മാറ്റിവെച്ചതായിരുന്നു. ഏപ്രില്‍ 27ന് ജനകീയാസൂത്രണപദ്ധതി സംബന്ധിച്ച് ഏക അജണ്ടയുമായി കൂടിയ യോഗത്തിന്റെ മിനുട്‌സിലാണ് മുന്‍കൂര്‍ അനുമതി അംഗീകരിച്ചതായി എഴുതിചേര്‍ത്തിട്ടുള്ളത്. മിനുട്‌സ്് കിട്ടിയ ഉടനെ 20 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വിയോജനകുറിപ്പ് സെക്രട്ടറിക്ക് നല്‍കിയതായി പ്രതിപക്ഷനേതാവ് എ കെ മുകുന്ദന്‍ അറിയിച്ചു.അജണ്ടയിലില്ലാത്ത വിഷയങ്ങളില്‍ ഒരു തീരുമാനവും കൗണ്‍സിലില്‍ ഉണ്ടായിട്ടില്ലെന്നും മിനുട്‌സില്‍ രേഖപ്പെടുത്തിയത് ജനാധിപത്യ വിരുദ്ധമായാണെന്നും ബിജെപി കൗ ണ്‍സിലര്‍മാരായ എം എസ് സമ്പൂര്‍ണ്ണ, കെ മഹേഷ്, വി രാവുണ്ണി അറിയിച്ചു. ജനാധിപത്യ ധ്വംസനത്തെ എതിര്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി. ഹോട്ടല്‍ റെയ്ഡിനെ സംബന്ധിച്ച വിഷയത്തില്‍ യോഗാവസാനം കോണ്‍ഗ്രസ് കൗ ണ്‍സിലര്‍മാര്‍ ഇറങ്ങിപോക്ക് നടത്തിയിരുന്നു. തുടര്‍ന്ന് യോഗത്തിലുണ്ടായിരുന്ന ബിജെപി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായമനുസരിച്ചാണ് അജണ്ടയിലില്ലാത്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു അംഗീകരിച്ചതെന്നാണ് മിനുട്‌സില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അജണ്ടയിലില്ലാത്ത വിഷയങ്ങള്‍ അവതരിപ്പിക്കുകയോ ചര്‍ച്ച ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് ബി ജെപി കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. യോഗത്തില്‍ ഹാജരായ ഏതെങ്കിലും ഒരു കൗണ്‍സിലര്‍പോലും വിയോജിച്ചാല്‍ അജണ്ടയിലില്ലാത്ത വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്നാണ് ചട്ടം. നേരത്തെ റിലയന്‍സ് കേബിള്‍ അഴിമതി സംബന്ധിച്ച് രണ്ട് കൗണ്‍സില്‍ തീരുമാനങ്ങള്‍ തിരുത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. റിലയന്‍സിന്റെ അപേക്ഷ പൂഴ്ത്തിവെച്ച് കേബിള്‍ ഇടാന്‍ മൗനാനുവാദം നല്‍കിയെന്നായിരുന്നു എല്‍ഡിഎഫ് ഭരണത്തിനെതിരായ ആരോപണം. ഇക്കാര്യം വിജിലന്‍സ് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്-ബിജെപി പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോ ള്‍ റിലയന്‍സിന് 2013ല്‍ ആദ്യം അനുമതി നല്‍കിയ യു ഡിഎഫ് അഴിമതിയും അന്വേഷിക്കണമെന്ന് എല്‍ഡിഎഫ് ഭരണപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് യുഡിഎഫ്, എ ല്‍ഡിഎഫ് ഭരണകാലത്തെ മുഴുവന്‍ റിലയന്‍സ് ഇടപാടുകളും വിജിലന്‍സ് അന്വേഷിക്കണമെന്നായിരുന്നു കൗണ്‍സി ല്‍ തീരുമാനമെങ്കിലും മിനിറ്റ്‌സ് വന്നപ്പോള്‍ യുഡിഎഫ് ഭരണത്തിലെ അഴിമതി മാത്രം വിജിലന്‍സ് അന്വേഷണത്തിന് വിടാനായി തീരുമാനം. കോണ്‍ഗ്രസ് പ്രതിപക്ഷം അതില്‍ വിയോജനകുറിപ്പ് നല്‍കിയിരുന്നു. കേബിള്‍ ഇടാനുള്ള അനുമതിക്കായുള്ള റിലയന്‍സിന്റെ അപേക്ഷ പരിഗണിക്കാന്‍ മരാമത്ത് കമ്മിറ്റിക്ക് വിടുന്നതിനായിരുന്നു മറ്റൊരു കൗണ്‍സിലിലെ തീരുമനമെങ്കിലും മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയപ്പോള്‍ അതൊഴിവാക്കി. അപേക്ഷ നിയമോപദേശത്തിനുവിടാനും അപേക്ഷയില്‍ തീരുമാനം വൈകിയതുസംബന്ധിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നായിരുന്നു രേഖ. അതിലും കോണ്‍ഗ്രസ് പ്രതിപക്ഷം വിഇേതില്‍ ഒത്തുകളികളു െണ്ടന്ന ആരോപണവും ശക്തമാണ്. വൈദ്യുതി ബോര്‍ഡിലെ മാനദണ്ഡമനുസരിച്ച് കോര്‍പറേഷന്‍ വൈദ്യുതിവിഭാഗത്തില്‍ 99 ജീവനക്കാര്‍മാത്രം മതിയാകുമെന്ന് ബോര്‍ഡിന്റെ റിപോര്‍ട്ട് നിലനില്‍ക്കേ 209 ജീവനക്കാരാണ് വൈദ്യുതിവിഭാഗത്തിലുള്ളത്. ഒഴിവുള്ള തസ്തികകളില്‍ പിഎസ്‌സി വഴിയോ എംപ്ലോയീസ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ മാത്രമേ നിയമനങ്ങള്‍ നടത്താനാകൂ. അതുലംഘിച്ച് ടെണ്ടര്‍ വിളിച്ച് സ്വകാര്യവ്യക്തിക്കു നിയമനാധികാരം നല്‍കിയിരിക്കയാണ്. പ്രൊമോഷനുകള്‍ വഴി മാത്രം നിയമനം നല്‍കേണ്ട ലൈന്‍മാന്‍ തസ്തികയില്‍പോലും നിയമവിരുദ്ധമായി നേരിട്ട് നിയമനം നല്‍കിയിട്ടുണ്ട്. ഇതിനെയാണ് കോണ്‍ഗ്രസ് ബി.ജെ.പി പ്രതിപക്ഷം എതിര്‍ക്കുന്നത്. 2016 മാര്‍ച്ചില്‍ മേയര്‍ നല്‍കിയ മുന്‍കൂര്‍ അനുമതിയില്‍ 68 പേരും ഇപ്പോഴും ശമ്പളം വാങ്ങി തുടരുകയാണ്. അതേസമയംനാളെ നടത്താനിരുന്ന തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം 15 ലേയ്ക്ക് മാറ്റിവെച്ചു. 15 ഉച്ചയ്ക്ക് 2 നാണ് കൗണ്‍സില്‍ യോഗം.
Next Story

RELATED STORIES

Share it