Idukki local

കോര്‍പറേഷന്റെ ഉത്തരവിനു വിരുദ്ധമായി പ്രവര്‍ത്തിച്ചു: കുമളി കെഎസ്ആര്‍ടിസിയിലെ ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റി

വണ്ടിപ്പെരിയാര്‍: കെഎസ്ആര്‍ടിസി ഉത്തരവിനു വിരുദ്ധമായി പ്രവര്‍ത്തിച്ച കുമളി ഡിപ്പോയിലെ ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ക്ക് സ്ഥലം മാറ്റം. കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ സുരേഷ് വി എസിനെയാണ് തൊടുപുഴ ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത്. രണ്ടുമാസം മുമ്പ് നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്‍സ്‌പെക്ടര്‍ക്കതിരെ നടപടിയുണ്ടായത് രണ്ടു മാസം മുമ്പ് അംഗീകൃത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ കുമളി ഡിപ്പോയില്‍ രാപ്പകല്‍ സമരം നടത്തിയിരുന്നു. ഈ ദിവസം ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ വിട്ടുനിന്നതാണ് വിവാദമായത്. സമര ദിനത്തില്‍ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെല്ലം ഹാജരാകണമെന്ന കെഎസ്ആര്‍ടിസി കോര്‍പറേഷന്റെ ഉത്തരവിനു വിരുദ്ധമായി പ്രവര്‍ത്തിക്കുകയും വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ഉള്‍പ്പടെയുള്ള രണ്ടു പേര്‍ക്ക് അനധികൃത അവധി നല്‍കുകയും ചെയ്തതാണ് കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ കോര്‍പ്പറേഷന്‍ നടപടിയെടുക്കാന്‍ കാരണം.അവധിയെടുത്ത എല്ലാ ഉദ്യോഗസ്ഥരും ഗവിയില്‍ ഉല്ലാസ യാത്ര നടത്തിയതും വിവാദമായി.മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയാവുകയും ചെയ്തിരുന്നു. വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ അവധിയെടുത്ത ദിവസം പരിചയക്കുറവുള്ള ഡ്രൈവറെയാണ് പകരം നിയമിച്ചത്.ഇയാള്‍ ബസ് പരിശോധിക്കാതെ കോട്ടയത്തേക്ക് സര്‍വീസ് നടത്തുകയും ഈ വാഹനം വഴിയില്‍ ബ്രേക്ക് ഡൗണാവുകയും ചെയ്തു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഒരു വീല്‍ നട്ട് മാത്രം ഇട്ടിരുന്നതായി കണ്ടെത്തി. നിറയെ യാത്രക്കാരുമയി പോയ ബസ് അപകടത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഈ സംഭവത്തില്‍ ചാര്‍ജ്മാനേജരെയും, ഡ്രൈവറെയും സസ്‌പെന്റ് ചെയ്യുകയും ടയര്‍ സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചു വിടുകയും ചെയ്തു.കോര്‍പ്പറേഷന്റെ ഉത്തരവുകള്‍ക്ക് ക്രമവിരുദ്ധമായി കണ്‍ട്രോളിങ് ഒഇന്‍സ്‌പെക്ടര്‍ പ്രവര്‍ത്തിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലമാറ്റം.
Next Story

RELATED STORIES

Share it