kannur local

കോര്‍പറേഷനിലെ കൈയാങ്കളി: അഞ്ചുപേര്‍ക്കെതിരേ കേസ്‌

കണ്ണൂര്‍: പയ്യാമ്പലം ശ്മശാനത്തില്‍ ശവസംസ്‌കാരം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കോര്‍പറേഷന്‍ യോഗം നടക്കുന്നതിനിടെ ഹാളിലേക്ക് അതിക്രമിച്ചുകടന്ന സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരേ ടൗണ്‍ പോലിസ് കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. കണ്ണോത്തുംചാലിലെ പ്രസൂണി(23)നെയാണ് എസ്‌ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. മേയര്‍ ഇ പി ലതയുടെ പരാതിയിലാണ് നടപടി. പയ്യാമ്പലത്ത് ശ്മശാത്തില്‍ ചിരട്ടയും വിറകും ഇല്ലാത്തതിനാല്‍ സംസ്‌കാരം മുടങ്ങിയതിനെതിരേ മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും ചിരട്ടയും വിറകുമായി കൗണ്‍സില്‍ യോഗത്തില്‍ ഇരച്ചുകയറി പ്രതിഷേധിച്ചിരുന്നു.
Next Story

RELATED STORIES

Share it