thrissur local

കോര്‍പറേഷനിലെ കടമുറി കൈമാറ്റം റദ്ദാക്കല്‍ ഹൈക്കോടതി സ്റ്റേ ചെയ്തു



തൃശൂര്‍: കോര്‍പ്പറേഷന്‍ വക ജയഹിന്ദ് മാര്‍ക്കറ്റിലെ കടമുറി വില്ല്യംസ് തൃശൂര്‍ മൊത്ത വ്യാപാര സഹകരണ സ്റ്റോറിന്റെ കൈവശമിരുന്ന ഡാനിയേലിനു കൈമാറിയത് റദ്ദാക്കിയ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. വില്യംസ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് പി ബി സുരേഷ്‌കുമാര്‍ സ്റ്റേ അനുവദിച്ചത്. 2014 ഒക്‌ടോബര്‍ 25ലെ കൗണ്‍ സില്‍ തീരുമാനമുസരിച്ചാണ് വില്യംസിന് മുറി കൈമാറ്റം അനുവദിച്ചത്. കൗണ്‍സിലിന്റെ ഏതൊരു തീരുമാനവും മൂന്ന് മാസത്തിന് ശേഷം റദ്ദാക്കാനോ പരിഷ്‌കരിക്കാനോ ചട്ടം അനുവദിക്കുന്നില്ലെന്നും നിയമനാസൃത ആവശ്യം ഇല്ലാതെ സ്‌പെഷല്‍ കൗണ്‍സില്‍ യോഗം വിളിക്കാനോ വിഷയം പരിഗണിക്കാനോ സാദ്ധ്യമല്ലെന്നും ചൂണ്ടികാട്ടി വില്യംസ് നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി തീരുമാനം. മുറി ഇടപാടില്‍ കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ രാജന്‍ പല്ലന്‍, മുന്‍ സെക്രട്ടറി കെ എം ബഷീര്‍, മുറി അനുവദിക്കാന്‍ തീരുമാനമെടുത്ത മുഴുവന്‍ കൗണ്‍സിലര്‍മാര്‍ ടി.ഡബ്ല്യു.സി.സി.എസ് ഭാരവാഹികള്‍, വില്യംസ് ഡാനിയേല്‍ എന്നിവരെ പ്രതികളാക്കി വിജിലന്‍സ് കേസ്സെടുത്തിരുന്നു. മുറി കൈമാറ്റ ഇടപാടിന്റെ പേരില്‍ താന്‍ മൊത്ത വ്യാപാരസ്റ്റോറിന് 17 ലക്ഷം രൂപ സംഭാവന നല്‍കിയതായി വില്യംസ് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. മുറി കൈമാറ്റം നിയമനാസൃതമാണെങ്കിലും 17 ലക്ഷം സംഘത്തിന് സംഭാവന നല്‍കിയത് കോര്‍പ്പറേഷന്‍ ലഭിക്കേണ്ട തുകയായിരുന്നുവെന്ന് ചൂണ്ടികാട്ടി മുറി അനുവദിച്ച കൗണ്‍സില്‍ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍സെക്രട്ടറി കെ എം ബഷീര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറിക്കു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിഷയം കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് മുറി ഇടപാട് റദ്ദാക്കാന്‍ തീരുമാനമെടുത്തത്. കേസ് കോടതി 10 ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it