Flash News

കോയമ്പത്തൂരില്‍ സിപിഎം ജില്ലാ ഓഫീസിന് നേരെ ബോംബേറ്

കോയമ്പത്തൂരില്‍ സിപിഎം ജില്ലാ ഓഫീസിന് നേരെ ബോംബേറ്
X


കോയമ്പത്തൂര്‍:  കോയമ്പത്തൂരില്‍ സിപിഎം ജില്ലാ ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഗാന്ധിപുരത്തെ ഓഫീസിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കുകളുള്ളതായി റിപ്പോര്‍ട്ടില്ല. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന. റയ്‌സ് കോഴ്‌സ് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
Next Story

RELATED STORIES

Share it