കോമണ്‍ വെല്‍ത്ത് അഴിമതി: കേസ് അവസാനിപ്പിക്കുന്ന റിപോര്‍ട്ട് സ്വീകരിച്ചു

ന്യൂഡല്‍ഹി: 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര പൊതുമരാമത്ത് ജീവനക്കാര്‍ക്കും മറ്റുമെതിരായ കേസ് അവസാനിപ്പിക്കുന്ന സിബിഐ റിപോര്‍ട്ട് കോടതി സ്വീകരിച്ചു. കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, ഡല്‍ഹി വികസന അതോറിറ്റി, ഒരു സ്വകാര്യ കമ്പനി, അതിന്റെ ഡയറക്ടര്‍ എന്നിവര്‍ക്കെതിരായ കേസുകളാണ് അവസാനിപ്പിച്ചത്. ഇവര്‍ക്കെതിരേ ശേഖരിച്ച തെളിവുകള്‍ കുറ്റം തെളിയിക്കുന്നതില്‍ പര്യാപ്തമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it