Flash News

കോമണ്‍വെല്‍ത്ത് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പ് : പൂജയ്ക്കും ഷഹ്‌സറിനും സ്വര്‍ണം



ബ്രിസ്‌ബേന്‍: കോമണ്‍വെല്‍ത്ത് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പൂജ ഖത്ക്കറിനും ഷഹ്‌സര്‍ റിസ് വിക്കും സ്വര്‍ണം. വനിതകളുടെ 10 മീറ്റര്‍ റൈഫിള്‍ വിഭാഗത്തിലാണ് പൂജയുടെ സ്വര്‍ണ നേട്ടം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ അഞ്ജും മൗഡ്ഗി  വെള്ളി നേടിയപ്പോള്‍ സിംഗപ്പൂരിന്റെ ലിന്‍ഡ്‌സേ വിലോസോ വെങ്കലവും കഴുത്തിലണിഞ്ഞു. പുരുഷ വിഭാഗം 10 മീറ്റര്‍ റൈഫിള്‍ വിഭാഗത്തിലാണ് ഷഹ്‌സര്‍ സ്വര്‍ണം സ്വന്തമാക്കിയത്.
Next Story

RELATED STORIES

Share it