Flash News

കോമണ്‍വെല്‍ത്ത്, ഏഷ്യാഡ് : റിലേ യോഗ്യതയ്ക്കരികെ ഇന്ത്യന്‍ പുരുഷ ടീം



ന്യൂഡല്‍ഹി:  അടുത്ത വര്‍ഷം നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനും ഏഷ്യാഡിലേക്കും ഇന്ത്യന്‍ പുരുഷ 4-100 റിലേ ടീം യോഗ്യത നേടാന്‍ സാധ്യത. ടീം യോഗ്യത നേടുമെന്ന് ഏറെക്കുറേ ഉറപ്പായ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് ഏഴ് താരങ്ങളെയും തിരഞ്ഞെടുത്തു.കഴിഞ്ഞയാഴ്ച ചെന്നെയില്‍ അവസാനിച്ച അമ്പത്തിയേഴാമത് ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളെയാണ് ടീമിലേക്ക് പരിഗണിച്ചിട്ടുള്ളത്. മുഹമ്മദ് സാദത്ത് (സര്‍വീസസ്), എലക്കിയ ദാസന്‍ (തമിഴ്‌നാട്), വിദ്യാസാഗര്‍ (സര്‍വീസസ്), അനുരൂപ് ജോണ്‍ (കസ്റ്റംസ്), സത്‌നാംസിങ് (സര്‍വീസസ്), പ്രവീണ്‍ മുത്തു (തമിഴ്‌നാട്), സുധാകര്‍ (ഒഎന്‍ജിസി) എന്നീ താരങ്ങളെയാണ് ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്തത്. ഇവര്‍ക്ക് വിദേശകോച്ചിനെക്കൂടി ഉള്‍പ്പെടുത്തി മികച്ച പരിശീലനം നല്‍കുമെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അദില്ലെ ജെ സുമരിവാല അറിയിച്ചു. ഈ മാസം പത്തിന് ദേശീയ ടീമിന്റെ പരിശീലനം ആരംഭിക്കും. ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് ആസ്‌ത്രേലിയയിലും ഏഷ്യന്‍ ഗെയിംസ് ജക്കാര്‍ത്തയിലുമാണ് നടക്കുന്നത്.
Next Story

RELATED STORIES

Share it