കോബാദ് ഗാന്ധി കേസ്; തെളിവുകളുടെ സാക്ഷ്യപത്രം ഹാജരാക്കാന്‍ അനുമതി

ന്യൂഡല്‍ഹി: കോബാദ് ഗാന്ധിക്കെതിരെയുള്ള ഇലക്ട്രോണിക് തെളിവുകളുടെ സാക്ഷ്യപത്രം ഹാജരാക്കാന്‍ ഡല്‍ഹി കോടതി പോലിസിന് അനുമതി നല്‍കി. ഡല്‍ഹിയില്‍ നിരോധിക്കപ്പെട്ട സിപിഐ (മാവോവാദി) യുടെ ഘടകം സ്ഥാപിക്കാന്‍ കോബാദ് ഗാന്ധി ശ്രമിച്ചുവെന്ന ഡല്‍ഹി പോലിസിന്റെ കേസിലാണ് കോടതിയുടെ അനുമതി. തെളിവ് നിയമപ്രകാരം സാക്ഷ്യപത്രം ഹാജരാക്കിയാല്‍ മാത്രമേ വിചാരണയുടെ അന്തിമ ഘട്ടത്തില്‍ ഇലക്ട്രോണിക് തെളിവുകള്‍ പരിഗണിക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും അഡീഷനല്‍ സെഷന്‍സ് ജഡ്ജി റീതേഷ് സിങ് പറഞ്ഞു.
നേരത്തേ പ്രോസിക്യൂഷന്‍ സാക്ഷികളായി ചോദ്യംചെയ്ത രണ്ട് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നതിനും കോടതി അനുമതി നല്‍കി.
കോടതി കേസ് ഫെബ്രുവരി എട്ടിലേക്കു മാറ്റി. യുഎപിഎ അടക്കം നിരവധി വകുപ്പുകളി ല്‍പ്പെട്ട കേസുകളില്‍ വിചാരണ നേരിടുന്നയാളാണ് 65കാരനായ കോബാദ് ഗാന്ധി.
കൂട്ടുപ്രതിയായ രാജേന്ദ്രകുമാറിനെതിരേയും കോടതി നിരവധി വകുപ്പുകളില്‍ കേസ് ചുമത്തിയിട്ടുണ്ട്.
ഇലക്ട്രോണിക് തെളിവുകളെ സംബന്ധിച്ചുള്ള സാക്ഷ്യപത്രം ഹാജരാക്കാനുള്ള പോലിസിന്റെ ഹരജിയെ ഗാന്ധിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക റബേങ്കി ജോണ്‍ എതിര്‍ത്തിരുന്നു.
Next Story

RELATED STORIES

Share it