കോപ നിറയാന്‍ നാലു നാള്
BY Sumeera SMR30 May 2016 7:56 PM GMT
X
Sumeera SMR30 May 2016 7:56 PM GMT
വാഷിങ്ടണ്‍: ഫുട്ബോള്‍ പ്രേമികളെ ഹരംകൊള്ളിക്കാന്‍ ലാറ്റിനമേരിക്കന്‍ മാമാങ്കമായ കോപ അമേരിക്ക വീണ്ടുമെത്തുന്നു. കോപയുടെ 100ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക ടൂര്‍ണമെന്റിനു വിസില്‍ മുഴങ്ങാന്‍ ഇനി നാലു നാള് മാത്രം. ചരിത്രത്തിലാദ്യമായി ഇത്തവണ ലാറ്റിനമേരിക്കയ്ക്കു പുറത്താണ് ചാംപ്യന്‍ഷിപ്പ് അരങ്ങേറുന്നത്. അമേരിക്കയാണ് കോപയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.
16 ടീമുകളാണ് കോപയില്‍ മാറ്റുരയ്ക്കുക. നാലു ടീമുകളെ നാലു ഗ്രൂപ്പുകളിലായാണ് തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ആതിഥേയരായ അമേരിക്കയ്ക്കൊപ്പം കൊളംബിയ, കോസ്റ്ററിക്ക, പരാഗ്വേ എന്നിവരും ഗ്രൂപ്പ് ബിയില്‍ ബ്രസീല്‍, പെറു, ഇക്വഡോര്‍, ഹെയ്തി എന്നിവരും ഗ്രൂപ്പ് സിയില്‍ ഉറുഗ്വേ, മെക്സിക്കോ, വെനിസ്വേല, ജമൈക്ക എന്നിവരും ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീന, ചിലി, പാനമ, ബൊളീവിയ എന്നിവരും അണിനിരക്കും. സാന്റ ക്ലാരയിലെ ലെവി സ്റ്റേഡിയത്തില്‍ ശനിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ ഏഴിന് അമേരിക്കയും കൊളംബിയയും തമ്മിലാണ് ഉദ്ഘാടനമല്‍സരം.
Next Story
RELATED STORIES
അഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMT