Sports

കോപ അമേരിക്ക: സെമിയില്‍ ചിലിയും കൊളംബിയയും നേര്‍ക്കുനേര്‍; ചിക്കാഗോയില്‍ തീപാറും

കോപ അമേരിക്ക: സെമിയില്‍ ചിലിയും കൊളംബിയയും നേര്‍ക്കുനേര്‍; ചിക്കാഗോയില്‍ തീപാറും
X
chikkago

ചിക്കാഗോ: കോപ അമേരിക്ക ശതാബ്ദി എഡിഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം സെമി ഫൈനലില്‍ തുല്ല്യശക്തികളുടെ മാറ്റുരയ്ക്കല്‍. ഇന്ത്യന്‍ സമയം നാളെ രാവിലെ നടക്കുന്ന സെമിയില്‍ നിലവിലെ ചാംപ്യന്‍മാരായ ചിലി മുന്‍ ചാംപ്യന്‍മാരായ കൊളംബിയയുമായി അങ്കംകുറിക്കും. ഫൈനല്‍ മോഹിച്ചിറങ്ങുന്ന ഇരു ടീമും കോപയില്‍ ഓരോ തവണയാണ് കിരീടത്തില്‍ മുത്തമിട്ടിട്ടുള്ളത്. 2001ലായിരുന്നു കൊളംബിയയുടെ കിരീട നേട്ടം.  ക്വാര്‍ട്ടര്‍ ഫൈനലില്‍ ശക്തരായ മെക്‌സിക്കോയെ എതിരില്ലാത്ത ഏഴ് ഗോളിന് കശാപ്പ് ചെയ്താണ് ചിലിയന്‍ പടയുടെ സെമി പ്രവേശനം. നാല് ഗോള്‍ നേടിയ എഡ്വാര്‍ഡോ വാര്‍ഗസായിരുന്നു മെക്‌സിക്കോയ്‌ക്കെതിരേ ചിലിയുടെ ഹീറോ.അതേസമയം, പെറുവിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പാരജയപ്പെടുത്തിയാണ് കൊളംബിയ സെമി ടിക്കറ്റ് സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് ഇരു ടീമും ഗോള്‍ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. റയല്‍ മാഡ്രിഡ് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ജെയിംസ് റോഡ്രിഗസാണ് കൊളംബിയയെ നയിക്കുന്നത്. റോഡ്രിഗസ് തന്നെയാണ് കൊളംബിയന്‍ ടീമിന്റെ കുന്തമുന. ഇരു ടീമും അവസാനം അഞ്ച് തവണ ഏറ്റുമുട്ടിയപ്പോള്‍ ചിലി രണ്ടെണ്ണത്തിലും കൊളംബിയ ഒരു തവണയും വെന്നിക്കൊടി നാട്ടി. രണ്ട് മല്‍സരം സമനിലയില്‍ പിരിയുകയായിരുന്നു.
Next Story

RELATED STORIES

Share it