Sports

കോപ അമേരിക്ക ഫൈനല്‍ റീപ്ലേയില്‍ അര്‍ജന്റീന ചിലിയെ എതിരിടും; പകരം വീട്ടാനുറച്ച് അര്‍ജന്റീന

കോപ അമേരിക്ക ഫൈനല്‍ റീപ്ലേയില്‍ അര്‍ജന്റീന ചിലിയെ എതിരിടും; പകരം വീട്ടാനുറച്ച് അര്‍ജന്റീന
X
815282-939800d0-f1d1-11e3-8കാലഫോര്‍ണിയ: കോപ അമേരിക്ക ഫുട്‌ബോളില്‍ ഏവരും കാത്തിരുന്ന കഴിഞ്ഞ തവണത്തെ ഫൈനല്‍ റീപ്ലേ ഇന്ന്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ ചിലിയും മുന്‍ ജേതാക്കളായ അര്‍ജന്റീനയും തമ്മിലാണ് വീണ്ടും മുഖാമുഖം വരുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ടൂര്‍ണമെന്റില്‍ 14 തവണ ചാംപ്യന്‍മാരായ അര്‍ജന്റീനയെ വീഴ്ത്തി ചിലി കന്നിക്കിരീടം ചൂടിയിരുന്നു.
അന്നത്തെ ഫൈനലിലേറ്റ തോല്‍വിക്ക് കണക്കു ചോദിക്കാനുറച്ചാണ് അര്‍ജന്റൈന്‍ പട ഇന്ന് ബൂട്ടണിയുന്നത്. ഗ്രൂപ്പ് ഡിയില്‍ അരങ്ങേറുന്ന ഈ ഗ്ലാമര്‍ പോരാട്ടത്തിന് കാലഫോര്‍ണിയയിലെ സാന്റ ക്ലാര സ്‌റ്റേഡിയമാണ് വേദിയാവുന്നത്. ഇന്ത്യന്‍ സമയം നാളെ രാവിലെ 7.30നാണ് ഇത്തവണത്തെ ടൂര്‍ണമെന്റിലെ ആദ്യ ഗ്ലാമര്‍ പോരാട്ടം അരങ്ങേറുന്നത്.
ഗ്രൂപ്പ് ഡിയില്‍ ഇന്ന് നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ പനാമ ബൊളീവിയയെ എതിരിടും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 4.30നാണ് മല്‍സരം.
കഴിഞ്ഞ വര്‍ഷം ചിലിയില്‍ നടന്ന കോപ അമേരിക്ക ടൂര്‍ണമെന്റില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് സൂപ്പര്‍താരം ലയണല്‍ മെസ്സിയുള്‍പ്പെടുന്ന സംഘം മുട്ടുമടക്കിയത്.
നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമിനും ഗോള്‍ നേടാന്‍ കഴിയാതെ പോയതോടെയാണ് മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചിലി 4-1ന് അര്‍ജന്റീനയെ കെട്ടുകെട്ടിക്കുകയായിരുന്നു.
മൂന്ന് പെനാല്‍റ്റി കിക്കില്‍ നിന്ന് ഒരു ഷോട്ട് മാത്രമാണ് ചിലി ഗോള്‍ പോസ്റ്റില്‍ തറച്ചത്. മെസ്സി മാത്രമാണ് അര്‍ജന്റീനയ്ക്കു വേണ്ടി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗോളാക്കി മാറ്റിയത്. എന്നാല്‍, സൂപ്പര്‍താരം മെസ്സി ഇന്ന് കളിക്കുമോയെന്ന കാര്യം ഇതുവരെ ഉറപ്പായിട്ടില്ല.
കോപ അമേരിക്കയ്ക്കു മുന്നോടിയായി നടന്ന ഹോണ്ടുറാസിനെതിരായ സന്നാഹ മല്‍സരത്തിനിടെ പരിക്ക് മൂലം മെസ്സി കളംവിട്ടിരുന്നു. ശക്തമായ പുറംവേദനയാണ് അന്ന് കളിക്കളം വിടാന്‍ മെസ്സിയെ പ്രേരിപ്പിച്ചത്.
എങ്കിലും ഇന്നലെ മെസ്സി പരിശീലനത്തിനിറങ്ങിയത് അര്‍ജന്റൈന്‍ ക്യാംപിന് ആശ്വാസമായിട്ടുണ്ട്. ആദ്യ ഇലവനില്‍ ഇറങ്ങിയില്ലെങ്കിലും പകരക്കാരനായി ചിലിക്കെതിരേ മെസ്സി കളിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.ഫോമിലുള്ള സെര്‍ജിയോ അഗ്വേറോ, മാര്‍കസ് റോജോ എന്നീ മികച്ച താരങ്ങളും അര്‍ജന്റൈന്‍ ടീമിന്റെ കരുത്താണ്.
Next Story

RELATED STORIES

Share it