Sports

കോപ അമേരിക്ക ഗ്രൂപ്പ് സി: മെക്‌സിക്കോ, വെനിസ്വേല ക്വാര്‍ട്ടറില്‍; ഉറുഗ്വേ പുറത്ത്

കോപ അമേരിക്ക ഗ്രൂപ്പ് സി: മെക്‌സിക്കോ, വെനിസ്വേല ക്വാര്‍ട്ടറില്‍; ഉറുഗ്വേ പുറത്ത്
X
Rondon-is-grabbed-by-team-m

ഫിലാഡെല്‍ഫിയ: ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോഡിന് അവകാശികളായ ഉറുഗ്വേ കോപ അമേരിക്കയുടെ ആദ്യറൗണ്ടില്‍ തന്നെ പുറത്തായി. ഇന്നലെ നടന്ന ഗ്രൂപ്പ് സിയിലെ നിര്‍ണായകമായ രണ്ടാമത്തെ കളിയില്‍ വെനിസ്വേലയോട് 0-1ന്റെ അട്ടിമറിത്തോ ല്‍വിയേറ്റുവാങ്ങിയതോടെയാണ് ഉറുഗ്വേയുടെ വിധി കുറിക്കപ്പെട്ടത്.തുടര്‍ച്ചയായ രണ്ടാം ജയത്തോടെ വെനിസ്വേല ക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ തുടര്‍ച്ച യായ രണ്ടാം പരാജയം ഉറുഗ്വേയ്ക്ക് പുറത്തേക്കു വഴിതുറന്നു. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തി ല്‍ ജമൈക്കയെ 2-0നു തകര്‍ത്ത് മെക്‌സിക്കോയും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ആദ്യ മല്‍സരത്തില്‍ മെക്‌സിക്കോയോട് 1-3ന്റെ പരാജയമേറ്റുവാങ്ങിയതിനാല്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷ കാക്കാന്‍ വെനിസ്വേലയ്‌ക്കെതിരേ ഉറുഗ്വേയ്ക്ക് ജയം അനിവാര്യമായിരുന്നു. എന്നാല്‍ 36ാം മിനിറ്റില്‍ സലോമന്‍ റൊന്‍ഡന്റെ ഗോള്‍ ഉറുഗ്വേയുടെ കഥ കഴിച്ചു. സൂപ്പര്‍ താരം ലൂയിസ് സുവാറസിനെ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും പുറത്തിരുത്തിയാണ് ഉറുഗ്വേ ഇറങ്ങിയത്. റിസ ര്‍വ് ലിസ്റ്റില്‍പ്പോലും താരത്തിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നി ല്ല. ടീമിന്റെ മോശം പ്രകടനത്തി ല്‍ കുപിതനായ സുവാറസ് സൈഡ് ബെഞ്ചില്‍ വച്ച് നിരവധി തവണ രോഷം പ്രകടിപ്പിക്കുകയും ചെയ്തു.മെക്‌സിക്കോയ്‌ക്കെതിരായ കഴിഞ്ഞ കളിയില്‍ കനത്ത പരാജയമേറ്റുവാങ്ങിയ ടീമില്‍ നാലു മാറ്റങ്ങള്‍ വരുത്തിയാണ് കോച്ച് ഓസ്‌കര്‍ ടബാറെസ് ഉറുഗ്വേ ടീമിനെ പ്രഖ്യാപിച്ചത്. ഡിയേഗോ റൊലാന്‍, നിക്കോളാസ് ലൊദെയ്‌റോ, മത്യാസ് വെസിനോ, അല്‍വാറോ പെരേര എന്നിവര്‍ക്കു പകരം ക്രിസ്റ്റ്യന്‍ സ്റ്റുവാനി, ഗാസ്റ്റന്‍ റമിരെസ്, അല്‍വാറോ ഗോണ്‍സാലസ്, ഗാസ്റ്റന്‍ സി ല്‍വ എന്നിവര്‍ ആദ്യ ഇലവനിലെത്തി. പക്ഷെ സുവാറസിന്റെ അഭാവം നികത്താന്‍ ഉറുഗ്വേയ്ക്ക് ഇത്തവണയുമായില്ല.അതേസമയം, ജാവിയര്‍ ഹെര്‍ണാണ്ടസ് (18ാം മിനിറ്റ്), ഒറിബെ പെരാല്‍റ്റ (81) എന്നിവരുടെ ഗോളുകളാണ് ജമൈക്കയ്‌ക്കെതിരേ മെക്‌സിക്കോയ്ക്കു ജയവും ക്വാര്‍ട്ടര്‍ ബെര്‍ത്തും സമ്മാനിച്ചത്. സ്‌കോര്‍ സൂചിപ്പിക്കുന്നതുപോലെ അനായാസമായിരുന്നി ല്ല മെക്‌സിക്കോയുടെ വിജയം. നിന്തരമുള്ള മുന്നേറ്റങ്ങളിലൂടെ ജമൈക്ക മെക്‌സിക്കോയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
Next Story

RELATED STORIES

Share it