Sports

കോപ അമേരിക്ക ക്വാര്‍ട്ടര്‍: കൊളംബിയന്‍ ഷൂട്ടില്‍ പെറു ഔട്ട്

കോപ അമേരിക്ക ക്വാര്‍ട്ടര്‍: കൊളംബിയന്‍ ഷൂട്ടില്‍ പെറു ഔട്ട്
X
Jubilant-Colombian-players-ഈസ്റ്റ റൂതര്‍ഫോര്‍ഡ്: പെറുവിന്റെ പോരാട്ടവീര്യത്തെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ അതിജീവിച്ച് കൊളംബിയ കോപ അമേരിക്ക ശതാബ്ദി എഡിഷന്റെ സെമി ഫൈനലില്‍ കടന്നു. ഇന്നലെ നടന്ന ര ണ്ടാം ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടില്‍ 4-2 നാണ് കൊളംബിയന്‍ വിജയം.
നിശ്ചിതസമയത്ത് ഇരുടീമിനും ഗോള്‍ നേടാന്‍ കഴിയാതിരുന്നതോടെ മല്‍സരം ഷൂട്ടൗട്ടിലെത്തുകയായിരുന്നു. കോപയില്‍ ഫൈനലില്‍ മാത്രമേ സ്‌കോര്‍ തുല്യമായാല്‍ അധികസമയമു ള്ളൂ. ക്വാര്‍ട്ടര്‍, സെമി എന്നിവയി ല്‍ നിശ്ചിതസമയത്ത് തുല്യത പാലിച്ചാല്‍ നേരിട്ട് ഷൂട്ടൗട്ടിലെത്തും.
ഷൂട്ടൗട്ടില്‍ കൊളംബിയക്കുവേണ്ടി കിക്കെടുത്തവരെല്ലാം ലക്ഷ്യംകണ്ടു. ക്യാപ്റ്റന്‍ ഹാമിഷ് റോഡ്രിഗസാണ് കൊളംബിയയുടെ ആദ്യ കിക്കെടുത്തത്. പിന്നീട് യുവാന്‍ ക്വര്‍ഡാഡോ, ഡെയ്‌റോ മൊറേനോ, സെബാസ്റ്റ്യന്‍ പെരസ് കാര്‍ഡോണ എന്നിവരും കിക്കുകള്‍ ഗോളാക്കി മാറ്റി. മറുഭാഗത്ത് ആദ്യ രണ്ടു കിക്കുകള്‍ ഗോളാക്കാന്‍ പെറുവിനായെങ്കിലും പിന്നീടുള്ള രണ്ടു ശ്രമങ്ങളും പാഴാക്കി.
ബ്രസീലിനെതിരായ അവ സാന ഗ്രൂപ്പ് മല്‍സരത്തിലെ വിവാദ ഹാന്റ്‌ബോള്‍ ഗോള്‍ നേടിയ റൗള്‍ റൂയിഡിസാണ് പെറുവിന്റെ ആദ്യ കിക്കെടുത്തത്. തൊട്ടടുത്ത കിക്ക് റെനറ്റോ ടാപിയയും ഗോളാക്കി. എന്നാല്‍ മിഗ്വെല്‍ ട്രൗക്കോയുടെ കിക്ക് കൊളംബിയന്‍ ഗോളി ഡേവിഡ് ഓസ്പിന കാല്‍ കൊണ്ട് തട്ടികയറ്റി. നിര്‍ണായകമായ അവസാന കിക്ക് പെറു നിരയിലെ മിന്നുംതാരം ക്രിസ്റ്റ്യന്‍ ക്യുയേവ പുറത്തേക്കടിച്ചതോടെ കൊളംബിയന്‍ താരങ്ങ ള്‍ വിജയനൃത്തം ചവിട്ടി.
ഇരുടീമും മികച്ച പ്രകടനമാണ് നിശ്ചിതസമയത്ത് കാഴ്ചവച്ചത്. ഗോള്‍ നേടാന്‍ രണ്ടു ടീമി നും അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
2004നുശേഷം ആദ്യമായാണ് കൊളംബിയ കോപയുടെ സെമി ഫൈനലില്‍ കടക്കുന്നത്. ഇത്തവണ മെക്‌സിക്കോ-ചിലി ക്വാര്‍ട്ടറിലെ ജേതാക്കളുമായാണ് കൊളംബിയ സെമിയില്‍ ഏറ്റുമുട്ടുക.
Next Story

RELATED STORIES

Share it