Gulf

കോപ്21 തീരുമാനം; പാരിസ് കാലാവസ്ഥാ വ്യതിയാന കരാറിന് ഊര്‍ജം പകരും: ഇന്‍തിഖാബ് റഊഫ്

ദോഹ: പാരിസില്‍ നടന്ന കോപ്21 കാലാവസ്ഥാ വ്യതിയാന സമ്മേളനത്തില്‍ ഖത്തറിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ഗ്രാന്‍ഡ് മാര്‍ട്ട് ഗ്രൂപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മാനേജറും സംബന്ധിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിന് വേണ്ട സുപ്രധാനമായ നടപടികള്‍ സ്വീകരിക്കുന്നതിനും 192 രാജ്യങ്ങള്‍ പങ്കെടുത്ത പാരിസിലെ സമ്മേളനത്തില്‍ ധാരണയായിരുന്നു.
കഴിഞ്ഞയാഴ്ച പാരിസില്‍ നടന്ന യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനമായ കോപ്21ല്‍ പാരിസ് കരാര്‍ അംഗീകരിച്ച് കൊണ്ട് കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ലോക രാജ്യങ്ങള്‍ ഐക്യപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്ന നടപടികളിലും ഹരിതവല്‍ക്കരണ ശ്രമങ്ങളിലും സജീവ പങ്കാളിയാണ് ഇന്‍തിഖാബ് റഊഫെന്ന് ഗ്രാന്റ് മാര്‍ട്ട് ഗ്രൂപ്പ് സിഇഒ ഷൗക്കത്ത് അലി ചക്കാരത്ത് പറഞ്ഞു. കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി എന്ന നിലയില്‍ സുസ്ഥിര വികസനത്തെ തങ്ങള്‍ പിന്തുണയ്ക്കുന്നതായും അതു കൊണ്ട് തന്നെ ഇത്തരം പരിപാടികളിലെ പങ്കാളിത്തം തങ്ങള്‍ക്ക് പ്രചോദനമേകുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it