കോപ്റ്റര്‍ ഇടപാട്: കോണ്‍ഗ്രസ്സിന്റെ വാദത്തെ വെല്ലുവിളിച്ച് മന്ത്രി പരീക്കര്‍

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ കമ്പനിയെ യുപിഎ സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നുവെന്ന കോണ്‍ഗ്രസ്സിന്റെ അവകാശവാദത്തെ ചോദ്യംചെയ്ത് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. അങ്ങനെ ഉത്തരവുണ്ടെങ്കില്‍ അതു കാണിക്കാന്‍ മന്ത്രി വെല്ലുവിൡച്ചു. പാര്‍ലമെന്റില്‍ താന്‍ ഇതുസംബന്ധിച്ച് വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഗസ്ത വെസ്റ്റ്‌ലാന്റ് കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ കോടതിയുത്തരവിന്റെ പകര്‍പ്പ് മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. അത് ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിവരികയാണ്. അതിന് എട്ടു-പത്ത് ദിവസമെടുക്കും. യുപിഎ സര്‍ക്കാര്‍ അഗസ്ത വെസ്റ്റ്‌ലാന്റിനെ കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നുവെന്നും എന്‍ഡിഎ സര്‍ക്കാര്‍ അതു നീക്കം ചെയ്തുവെന്നുമുള്ള സോണിയ ഗാന്ധിയുടെ ആരോപണത്തെ മന്ത്രി വെല്ലുവിളിച്ചു.
അഗസ്ത വെസ്റ്റ്‌ലാന്റ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തുന്ന യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് 2014 ഫെബ്രുവരി അഞ്ചിന് അന്നത്തെ പ്രതിരോധമന്ത്രി എ കെ ആന്റണി രാജ്യസഭയെ രേഖാമൂലം അറിയിച്ചത്. എന്നാല്‍, 2014 ജൂലൈ മൂന്നിന് അഗസ്ത വെസ്റ്റ്‌ലാന്റ് കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയെന്നാണ് സര്‍ക്കാര്‍ ഉടമയിലുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ രേഖയില്‍ പറയുന്നത്. അന്ന് എന്‍ഡിഎ സര്‍ക്കാരായിരുന്നു അധികാരത്തില്‍.
വിവിഐപി കോപ്റ്റര്‍ ഇടപാടിലെ അഴിമതി ആരോപണത്തെതുടര്‍ന്ന് അഗസ്ത വെസ്റ്റ്‌ലാന്റ് കമ്പനിയെ യുപിഎ സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയെന്നും എന്നാല്‍, എന്‍ഡിഎ സര്‍ക്കാര്‍ അതു നീക്കം ചെയ്‌തെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ആനന്ദ്ശര്‍മ ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it