കോപ്റ്റര്‍ അഴിമതി; മൂന്നു നഗരങ്ങളില്‍ ഇഡി തിരച്ചില്‍

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ ഡല്‍ഹി, മുംബൈ, ഹൈദരാബാദ് നഗരങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ഹെലികോപ്റ്റര്‍ ഇടപാടില്‍ പങ്കാളിയായ പത്തോളം സ്ഥാപനങ്ങളിലായിരുന്നു ഇഡി സംഘം തിരച്ചില്‍ നടത്തിയത്. സ്ഥാപനങ്ങള്‍ വിദേശത്ത് നിക്ഷേപിച്ച 86 കോടിയുടെ ഓഹരികള്‍ ഇഡി മരവിപ്പിച്ചു.
കോപ്റ്റര്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ തിരച്ചിലില്‍ ലഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കള്ളപ്പണം തടയല്‍ നിയമ (പിഎംഎല്‍എ) പ്രകാരം സിംഗപ്പൂര്‍, ദുബയ്, മൗറിഷ്യസ് എന്നിവിടങ്ങളിലായി നിക്ഷേപിച്ച 86.07 കോടിയുടെ ഓഹരികളാണ് മരവിപ്പിച്ചതെന്നും അവര്‍ വ്യക്തമാക്കി. ഹെലികോപ്റ്റര്‍ ഇടപാടില്‍ ഇടനിലക്കാരനെന്നു സംശയിക്കുന്ന ബ്രിട്ടീഷ് പൗരന്‍ ക്രിസ്ത്യന്‍ മൈക്കല്‍ ജെയിംസിനെ ഉള്‍പ്പെടുത്തി ഇഡി അടുത്തിടെ പുതിയ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
2014ലായിരുന്നു ക്രമക്കേട് കണ്ടെത്തിയതിനെതുടര്‍ന്ന് ബ്രിട്ടീഷ് കമ്പനി അഗസ്ത വെസ്റ്റ്‌ലാന്റുമായുള്ള ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള കരാര്‍ റദ്ദാക്കിയത്.
Next Story

RELATED STORIES

Share it