കോപ്പിയടിക്കെതിരേ നടപടി; പരീക്ഷ എഴുതാതെപത്തുലക്ഷം വിദ്യാര്‍ഥികള്‍

ലഖ്‌നോ:  കോപ്പിയടിക്കെതിരേ പരിശോധന കര്‍ശനമാക്കിയതോടെ ഉത്തര്‍പ്രദേശില്‍ പത്തു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാതെ മുങ്ങി. പത്ത്്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയ്ക്കിടെയാണ് വിദ്യാര്‍ഥികള്‍ മുങ്ങിയത്. ആദ്യ പരീക്ഷകള്‍ക്കുശേഷം വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ മുങ്ങുകയായിരുന്നു. 66 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്.കോപ്പിയടി ആരോപണം ശക്തമായതിനെ തുടര്‍ന്ന് ഇത്തവണ കര്‍ശന പരിശോധനയ്ക്ക്് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള ഉപ മുഖ്യമന്ത്രി ദിനേശ് ശര്‍മ പരീക്ഷാ സെന്ററുകളില്‍ പരിശോധനയ്ക്ക് നേരിട്ടെത്തുകയും ചെയ്തു. ഹെലികോപ്റ്ററിലാണ് മന്ത്രി മിന്നല്‍ പരിശോധനയ്‌ക്കെത്തിയത്. പരീക്ഷാ ഹാളുകളിലെല്ലാം സിസിടിവിയും സ്ഥാപിച്ചു.  മുഴുവന്‍ പരീക്ഷാ സെന്ററുകളിലും പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ വ്യാപകമായി മുങ്ങിയത്.
Next Story

RELATED STORIES

Share it