Pathanamthitta local

കോന്നിയിലെ പെണ്‍കുട്ടികളുടെ കുടുംബങ്ങളെയും സര്‍ക്കാര്‍ വഞ്ചിച്ചു

പത്തനംതിട്ട: ദുരൂഹ സാഹചര്യത്തില്‍ മരിച്ച കോന്നിയിലെ പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായവാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് എസ്എന്‍ ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമത്വ മുന്നേറ്റ യാത്രയ്ക്ക് പത്തനംതിട്ടയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം തരും എന്ന് സര്‍ക്കാര്‍ പറഞ്ഞത് വിനയായി എന്നാണ് വീട്ടുകാര്‍ പറയുന്നത്. കാരണം കടക്കാര്‍ ഇത് കേട്ട് പണം ചോദിച്ച് അവരെ ബുദ്ധിമുട്ടിക്കുന്നു. സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്യുകയും നല്‍കുകയും ചെയ്യുന്നതിലെ വിവേചനം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഇത് പറഞ്ഞത്. സര്‍ക്കാര്‍ സഹായം നല്‍കുന്നതില്‍ മാനദണ്ഡം വയ്ക്കണം. ഇത് പറഞ്ഞതിന്റെ പേരില്‍ തന്നെ പ്രവീണ്‍ തൊഗാഡിയ ആക്കി ചിത്രീകരിക്കാനാണ് ശ്രമം. മാന്‍ഹോളില്‍ വീണ് മരിച്ച നൗഷാദിന്റെ പ്രവൃത്തി ത്യാഗമാണ്. അതിന് സഹായം നല്‍കുക തന്നെ വേണം. പക്ഷേ അതോടൊപ്പം മരിച്ച മറ്റ് രണ്ട് തൊഴിലാളികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും മിണ്ടുന്നില്ല. അതാണ് താന്‍ ചൂണ്ടിക്കാട്ടുന്നത്.  രാഷ്ട്രീയ അധികാരം കിട്ടിയാലെ ഹിന്ദുക്കള്‍ക്ക് സാമൂഹിക നീതി കിട്ടൂ എന്നാണ് നാം മനസ്സിലാക്കേണ്ടത്. ഇതിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. യോഗം യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമന്‍ കാളീദാസന്‍ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. കെപിഎം എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി വി ബാബു, യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍ കെ നീലകണ്ഠന്‍, കെ പി ഹരിദാസ്, അരയക്കണ്ടി സന്തോഷ്, കെ പത്മകുമാര്‍, സി എസ് നായര്‍, സുഭാഷ് നായരമ്പലം, ഐ ബാബു സംസാരിച്ചു.
Next Story

RELATED STORIES

Share it