kozhikode local

കോതി, മുഖദാര്‍, പള്ളിക്കണ്ടി, നൈനാംവളപ്പ് ഭാഗത്ത് വ്യാപക കടലാക്രമണം



കോഴിക്കോട്: നഗരപരിധിയിലെ തീരമേഖലകളില്‍ കടലാക്രമണം രൂക്ഷമായി. കോതി, മുഖദാര്‍, പള്ളിക്കണ്ടി, നൈനാംവളപ്പ് ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. കോതി മേഖലയില്‍ 44 വീട്ടുകാരാണ് കടലാക്രമണ ഭീഷണി നേരിടുന്നത്. ഇതില്‍ ബഷീര്‍, അഹമ്മദ് കോയ, മുഹമ്മദ് നിസാര്‍, കോയമോന്‍ തുടങ്ങി 15 പേരുടെ വീടിന്റെ അടുക്കളയും ശുചിമുറിയും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച രാത്രി മുതുള്ള ശക്തിയേറിയ തിര അടുക്കളയുടെ ഉള്ളിലേക്ക് വരെ എത്തിയതോടെ ഗ്യാസ്, മിക്‌സി ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ നശിച്ചു. ഈ ഭാഗത്ത് കടല്‍ഭിത്തി നിര്‍മിച്ചിട്ടുണ്ടെങ്കിലും ശാസ്ത്രീയമല്ലാത്തതിനാല്‍ മതിയായ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. പുലിമൂട്ടുപോലെ കടലിലേക്ക് നീളത്തില്‍ കല്ലുകള്‍ ഇട്ടാല്‍ മാത്രമേ തിരയുടെ ശക്തികുറയ്ക്കാനാവൂ. എന്നാല്‍ ഇതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനി്ന്ന് ഉണ്ടാവുന്നില്ല. കോടിക്കണക്കിന് രൂപയാണ് ഇവിടുത്തെ കടല്‍ഭിത്തി നിര്‍മാണത്തിനായി വിവിധ വര്‍ഷങ്ങളലില്‍ ചെലവഴിച്ചത്. ഈ തുക ഉണ്ടായിരുന്നെങ്കില്‍ ഇവിടുത്തെ 44 കുടുംബങ്ങള്‍ മറ്റൊരിടത്തേക്ക് പുനരധിവസിപ്പിക്കാമായിരുന്നെന്നും ഇവര്‍ പറയുന്നു.മുഹമ്മദലി കടപ്പുറത്ത് കെട്ടിയിട്ട മല്‍സ്യബന്ധന വള്ളങ്ങളില്‍ ചിലത് കൂറ്റന്‍ തിരമാലകളടിച്ച് കയറിവന്ന മണലില്‍ മൂടിപ്പോയിട്ടുണ്ട്. തൊഴിലാളി കൈകോട്ടും മറ്റുമുപയോഗിച്ച് മണല്‍ നീക്കിയാണ് ഇവ പുറത്തെടുത്തത്.സൗത്ത് ബീച്ചില്‍ ലോറി സ്റ്റാന്‍ിനടുത്തുള്ള പഴയ സാധനകടകളില്‍ കൂട്ടിയിട്ട കടലാസും കാര്‍ബോര്‍ഡ് ചട്ടകളും ശക്തമായ തിരമാലയില്‍ നനഞ്ഞുപോയി. പഴയ ഓടുകള്‍ വില്‍ക്കുന്നതുള്‍പ്പടെയുള്ള ഷെഡ്ഡുകളിലേക്ക് വെള്ളം എത്തി. ചില ഷെഡ്ഡുകള്‍ എതു സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.കോഴിക്കോട് കടപ്പുറത്തും ശക്തമായ തിരമാലകളാണ് അനുഭവപ്പെട്ടത്. വലിയ തോതിലാണ് ഇവിടെ മണലും മാലിന്യവും അടിഞ്ഞുകൂടിയത്.
Next Story

RELATED STORIES

Share it