kozhikode local

കോതി അറവുശാല നിര്‍മാണ നീക്കം ഉപേക്ഷിക്കണം: എന്‍ഫ

കോഴിക്കോട്: കക്ഷി രാഷ്ട്രീയത്തിനതീതമായ പ്രതിഷേധവും എതിര്‍പ്പും നില നില്‍ക്കെ മത്സ്യതൊഴിലാളികളും സാധാരണക്കാരുമായ ജനങ്ങള്‍ തിങ്ങിതാമസിക്കുന്ന നൈനാംവളപ്പ് കോതിയില്‍ അറവുശാല നിര്‍മിക്കാനുള്ള നീക്കത്തില്‍ നിന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ പിന്തിരിയണമെന്ന് നൈനാംവളപ്പ് ഫുട്‌ബോള്‍ ഫാന്‍സ് അസോസിയേഷന്‍ (എന്‍ഫ) കോര്‍ കമ്മറ്റിയോഗം ആവശ്യപ്പെട്ടു.  ഒന്നിലേറെ അംഗനവാടികളും ശ്മശാനങ്ങളും പ്രവര്‍ത്തിക്കുന്നതിന്നടുത്ത് യാതൊരു പരിസര സാഹചര്യവും കണക്കിലെടുക്കാതെ അറവുശാലയും അറവുമാലിന്യ സംസ്‌കരണ പ്ലാന്റും നിര്‍മിക്കാനുള്ള പദ്ധതിയുമായി കോര്‍പ്പറേഷന്‍ മുന്നോട്ട് പോകുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
കോഴിക്കോട് നഗരത്തിന്റെ ആവശ്യത്തിനനുസരിച്ച്  അറവുശാലയും അറവുമാലിന്യ സംസ്‌ക്കരണ പ്ലാന്റും നിര്‍മിക്കാന്‍ ഈ സ്ഥലം പര്യാപ്തമല്ലെന്ന് വെറ്ററിനറി സര്‍വ്വകലാശാല വിദഗ്ദര്‍ ചൂണ്ടിക്കാട്ടിയതാണ്.
ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് തള്ളിവിടാതെ അറവുശാലക്കായി ജനവാസം കുറഞ്ഞ മറ്റേതെങ്കിലും സ്ഥലം കണ്ടെത്തുകയോ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുകയോ വേണം.  നൈനാംവളപ്പ് കോതിയില്‍ മിനിസ്റ്റേഡിയം നിമമ്മിക്കുമെന്ന കോര്‍പ്പറേഷന്റെ ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത യോഗം  മിനിസ്റ്റേഡിയം നിര്‍മിക്കാനാവശ്യമായ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു.  പ്രസിഡന്റ് എന്‍ വി സുബൈര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി  മുജീബ് റഹ്മാന്‍, എന്‍ വി ഷഫീഖ്, കെ ടി ഇക്ബാല്‍, എന്‍ വി അബ്ദു, ടി വി ഹാരിസ്, ആലിമോന്‍, ടി വി മാമുക്കോയ, എന്‍ വി ആലിക്കോയ, സി ടി കെ മുസ്തഫ സംസാരിച്ചു.
Next Story

RELATED STORIES

Share it