Flash News

കോണ്‍ഫെഡറേഷന്‍ കപ്പ് : പോര്‍ച്ചുഗലിന് സമനില



കസന്‍: കോണ്‍ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കാന്‍ റഷ്യയിലെത്തിയ യൂറോപ്യന്‍ കരുത്തര്‍ക്ക് സമനിലക്കുരുക്ക്. യൂറോപ്യന്‍ ചാംപ്യന്മാരായ പോര്‍ച്ചുഗലിനെ 2-2നാണ് കോണ്‍കാഫ് പോരാളികളായ മെക്‌സിക്കോ തളച്ചത്. ക്രിസ്റ്റിയാനോയുടെ അസിസ്റ്റില്‍ ക്വാരെസ്മ 34ാം മിനിറ്റില്‍ നേടിയ ഗോളില്‍ മുന്നിലെത്തിയ പറങ്കിപ്പടയുടെ ആധിപത്യം അധികം നേരം നീണ്ടില്ല. 42ാം മിനിറ്റില്‍ ചിച്ചാരിറ്റോയുടെ ഗോള്‍ മെക്‌സിക്കോക്ക് സമനില സമ്മാനിച്ചു. പിന്നീട്, 86ാം മിനിറ്റില്‍ ആല്‍വെസ് സെഡ്രിക് നല്‍കിയ ആധിപത്യം ഇഞ്ച്വറി ടൈമില്‍ മെക്‌സിക്കോ ഉഷാറായി തകര്‍ത്തു. 91ാം മിനിറ്റില്‍ ഹെക്ടര്‍ മോറെനോയുടെ കണ്ടെത്തലായിരുന്നു ഗോള്‍.  അതോടെ, പോര്‍ച്ചുഗലിന് ജയം പ്രവചിച്ച മല്‍സരം മെക്‌സിക്കോയുടെ കരുത്തിനൊപ്പം നിന്നു. പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കം പോലും മെക്‌സിക്കോയ്ക്കായിരുന്നു.
Next Story

RELATED STORIES

Share it