Flash News

കോണ്‍ഫെഡറേഷന്‍ കപ്പിന് പകരം പുതിയ ലോക ക്ലബ്ബ് ചാംപ്യന്‍ഷിപ്പ് തുടങ്ങും: ഇന്‍ഫന്റീനോ



കൊല്‍ക്കത്ത: നിലവിലുള്ള കോണ്‍ഫെഡേറഷന്‍ കപ്പിന് പകരം പുതിയ വേള്‍ഡ് ക്ലബ്ബ് ചാംപ്യന്‍ഷിപ്പ് തുടങ്ങുന്ന കാര്യം ആലോചനയിലുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ. 1960 മുതല്‍ 2004 വരെയുള്ള ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് വിജയികളെ ലോക ക്ലബ്ബ് ചാംപ്യന്‍മാരായി ഫിഫ ഓദ്യോഗികമായി അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഫിഫ കൗണ്‍സില്‍ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്.  എല്ലാ വന്‍കരകളില്‍ നിന്നുമുള്ള ജേതാക്കളെ ഉള്‍പ്പെടുത്തി നിലവില്‍ എല്ലാ വര്‍ഷവും ഫിഫ ക്ലബ്ബ് ലോകകപ്പ് സംഘടിപ്പിക്കുന്നുണ്ടെങ്കിലും യൂറോപ്യന്‍ ക്ലബ്ബുകളുടെ ആധിപത്യമാണ് കാണുന്നത്. ലോക ഫുട്‌ബോളില്‍ ഫിഫ ഉദ്ദേശിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ടൂര്‍ണമെന്റ് ഉണ്ടാക്കിയിട്ടില്ല. ഇക്കാരണത്താലാണ് പുതിയ മാറ്റം ഫിഫ ആലോചിക്കുന്നത്. ലോകകപ്പിന് മുമ്പായാണ് ഇപ്പോള്‍ വന്‍കരകളിലെ ചാംപ്യന്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി കോണ്‍ഫെഡറേഷന്‍ കപ്പ് നടത്തുന്നത്. പുതിയൊരു ടൂര്‍ണമെന്റിന് കലണ്ടറില്‍ ഇടമില്ലാത്തതിനാലാണ്്‌കോണ്‍ഫെഡറേഷന്‍ കപ്പിന് പകരം പുതിയ മാതൃകയിലുള്ള ക്ലബ്ബ് ചാംപ്യന്‍ഷിപ്പ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫിഫ ലോകകപ്പില്‍ മല്‍സരിക്കുന്ന ടീമുകള്‍ക്കുള്ള െ്രെപസ്മണി വര്‍ധിപ്പിക്കാനും ഫിഫ കൗണ്‍സില്‍ തീരുമാനിച്ചു. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ 400 മില്യണ്‍ യുഎസ് ഡോളര്‍ ആകെ സമ്മാന തുകയായി നല്‍കും. 2014 ലോകകപ്പിനേക്കാള്‍ 12 ശതമാനം അധികമാണിത്. 2026 ലോകകപ്പ് വേദിക്കായുള്ള ലേല നിയമാവലിയില്‍ മാറ്റം വരുത്തണമെന്ന ബ്യൂറോ ഓഫ് കൗണ്‍സിലിന്റെ നിര്‍ദ്ദേശം ഫിഫ അംഗീകരിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും ഫിഫയുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനുമായി അടുത്ത വര്‍ഷമാദ്യം ഫിഫ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങും. അടുത്ത രണ്ടു വര്‍ഷങ്ങളില്‍ നടക്കുന്ന ഫിഫ ടൂര്‍ണമെന്റുകളുടെ തീയതികളും കൗണ്‍സില്‍ പ്രഖ്യാപിച്ചു. ഫിഫ ക്ലബ്ബ് ലോകകപ്പ് 2018 ഡിസംബര്‍ 12 മുതല്‍ 22 വരെ യുഎഇയിലും വനിത ലോകകപ്പ് 2019 ജൂണ്‍ ഏഴു മുതല്‍ ജൂലൈ ഏഴു വരെ ഫ്രാന്‍സിലും നടക്കും.
Next Story

RELATED STORIES

Share it