Alappuzha

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ പാര്‍ട്ടി നേതാവിന്റെ മകന്‍ മല്‍സരിക്കുന്നു

ഹരിപ്പാട്: പള്ളിപ്പാട് ജില്ലാ ഡിവിഷനില്‍  കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് സംസ്ഥാന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ പ്രധാന എതിരാളി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി  ജോണ്‍തോമസിനെതിരെയാണ് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന നേതാവ് ലാല്‍വര്‍ഗീസ് കല്‍പകവാടിയുടെ മകന്‍ അംപു വര്‍ഗീസ് വൈദ്യന്‍ സ്ഥാനാര്‍ഥിയായത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് അംപു വര്‍ഗീസ് ഗോദയില്‍ ഇറങ്ങുന്നത്. ഹരിപ്പാട് ജില്ലാ ഡിവിഷന്‍ എന്നായിരുന്നു പള്ളിപ്പാട് ഡിവിഷന്റെ പഴയ പേര്. ഹരിപ്പാട് ഗ്രാമപ്പഞ്ചായത്ത് നഗരസഭ ആയതോടെയാണ് ഈ മാറ്റം സംഭവിച്ചത്. വീയപുരം, ചെറുതന, പള്ളിപ്പാട്, ചേപ്പാട്, എന്നീ ഗ്രാമപ്പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ഈ ഡിവിഷന്റെ പരിധി. ഇതില്‍ വീയപുരം ഗ്രാമപ്പഞ്ചായത്ത് എല്‍ഡിഎഫ് ഭരണത്തിലും ചെറുതന, പള്ളിപ്പാട്, ചേപ്പാട് എന്നീ ഗ്രാമപ്പഞ്ചായത്തുകള്‍ യു ഡിഎഫ് ഭരണത്തിലുമാണ്.

1991 ല്‍ രൂപീകരിച്ച ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പി ല്‍ എല്‍ഡിഎഫിലെ മാത്യു ഏബ്രഹാം  വിജയം നേടി. 95 ല്‍ രൂപീകൃതമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആദ്യ രണ്ടു തവണയും എള്‍.ഡി.എഫിലെ അഡ്വ.ബി രാജശേഖരനും, യു.ഡി.എഫിലെ, ജോണ്‍തോമസ്, ശ്രീദേവീരാജന്‍ എന്നിവര്‍ ഓരോ തവണയും ഇവിടെ വിജയം  നേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണം ശക്തമായിരിക്കെ കോണ്‍ഗ്രസ് നേതാവായിരുന്ന കെ എസ് മോഹന്‍ദാസ്. ബിജെപി സ്ഥാനാര്‍ഥിയായും രംഗത്തുണ്ട്.
Next Story

RELATED STORIES

Share it