Flash News

കോണ്‍ഗ്രസ് സിപിഎം സഖ്യത്തിനും പിടിച്ചുകെട്ടാനാവാതെ മമത, ബി.ജെ.പിയ്ക്കും ഇടതിനും വന്‍ തകര്‍ച്ച

കോണ്‍ഗ്രസ് സിപിഎം സഖ്യത്തിനും പിടിച്ചുകെട്ടാനാവാതെ മമത, ബി.ജെ.പിയ്ക്കും ഇടതിനും വന്‍ തകര്‍ച്ച
X
Mamata-Banerjee

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ സി.പി.എം-കോണ്‍ഗ്രസ് സഖ്യത്തിനും മമതാ ബാനര്‍ജിയെ പിടിച്ചുകെട്ടാനായില്ല. 294 അംഗ നിയമസഭയില്‍ 213 സീറ്റ് നേടി തൃണമൂല്‍ കോണ്‍ഗ്രസ്  മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉറപ്പാക്കി. ഇടതുപക്ഷം 33 സീറ്റുകളോടെ കോണ്‍ഗ്രസ്സിനും പിന്നില്‍ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

കോണ്‍ഗ്രസ് 44 സീറ്റു നേടി. ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ സൂര്യകാന്ത് മിശ്രയുള്‍പ്പടെ പല പ്രമുഖരും തകര്‍ന്നടിഞ്ഞു.
ബി.ജെ.പിയ്ക്ക് മൂന്നു സീറ്റുകള്‍ മാത്രമാണ് നേടാനായത്. മമതാബാനര്‍ജി ഉള്‍പ്പടെ തൃണമൂലിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ മികച്ച വിജയം നേടിയെങ്കിലും ഊര്‍ജ്ജ മന്ത്രി മനീഷ് ഗുപ്ത ജാദവ് പൂരില്‍ സുജന്‍ ചക്രബര്‍ത്തിയോട് തോറ്റു. ഇടതുപാര്‍ട്ടികള്‍ 61 സീറ്റായിരുന്നു കഴിഞ്ഞ തവണ നേടിയത്. അതില്‍ 28 സീറ്റ് ഇത്തവണ കുറഞ്ഞു. 40 സീറ്റുണ്ടായിരുന്ന സി.പി.എമ്മിന് 14 സീറ്റിന്റെ കുറവുണ്ടായി.



Next Story

RELATED STORIES

Share it