കോണ്‍ഗ്രസ്-സിപിഎം ബാന്ധവത്തെ ജനങ്ങള്‍ തോല്‍പ്പിക്കും: മമത

സുതി: പശ്ചിമബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് ബാണ്ഡവത്തെ ജനങ്ങളുടെ സഖ്യം പരാജയപ്പെടുത്തുമെന്നു മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി.
തൃണമൂല്‍ കോണ്‍ഗ്രസ്സിനോടു തനിച്ചു മല്‍സരിക്കാന്‍ ശക്തിയില്ലാത്തതിനാലാണ് അവര്‍ മഴവില്‍സഖ്യത്തിന് രൂപംനല്‍കിത്. ചില കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് പതാക സിപിഎമ്മിന് കൈമാറിയതായി ഞങ്ങള്‍ മുമ്പേ പറഞ്ഞതാണ്. അന്നു പറഞ്ഞതു സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. ചിലയിടങ്ങളില്‍ കോണ്‍ഗ്രസ്, സിപിഎം, ബിജെപി കക്ഷികളടങ്ങിയ മഴവില്‍ സഖ്യമാണ്.
അവര്‍ക്കു തൃണമൂലിനെ തോല്‍പ്പിക്കാനാവില്ല. അവരെ ജനങ്ങളുടെ സഖ്യം പരാജയപ്പെടുത്തുമെന്നും മമത പറഞ്ഞു.
Next Story

RELATED STORIES

Share it