Flash News

കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
X
PK-RAGESH
കണ്ണൂര്‍: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച പികെ രാഗേഷിനെയും ഇരിക്കൂറില്‍ കെസി ജോസഫിനെതിരെ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച ഇരിക്കൂര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് ആര്‍ അബ്ദുള്‍ ഖാദറിനേയും പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു. രാഗേഷിനെ പിന്തുണച്ച കായക്കൂല്‍ രാഹുല്‍, പ്രദീപ് കുമാര്‍ എന്നിവരെയും പുറത്താക്കിയിട്ടുണ്ട്. ആറുവര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്നാണ് കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് പി.കെ രാഗേഷ് വിമതനായി മല്‍സരിച്ച് വിജയിച്ചിരുന്നു. തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്തിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ നിന്ന് വിമതനായി മല്‍സരിക്കുമെന്നു പ്രഖ്യാപിച്ചതിനെ ടുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ടെത്തി രാഗേഷുമായി ചര്‍ച്ച നടത്തിയിരുന്നു.
രാഗേഷ് മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തള്ളിയതിന് പിന്നാലെയാണ്് പി.കെ രാഗേഷടക്കം നാലുപേരെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. [related]
Next Story

RELATED STORIES

Share it