കോണ്‍ഗ്രസ് ലഘുലേഖയിലെ ഇന്ത്യന്‍ അധീന കശ്മീര്‍ പരാമര്‍ശം വിവാദമാകുന്നു
BY fousiya sidheek5 Jun 2017 3:55 AM GMT
fousiya sidheek5 Jun 2017 3:55 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് ഘടകം പുറത്തിറക്കിയ ലഘുലേഖയിലെ “ഇന്ത്യന്‍ അധീന കശ്മീര്‍’ പരാമര്‍ശം വിവാദമാകുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ ഭരണപരാജയങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യസഭയിലെ കോണ്‍ഗ്രസ് നേതാവ് ആസാദ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്ത ബുക്ലെറ്റിലാണ് പരാമര്‍ശമുള്ളത്. സംഭവത്തിനെതിരേ ഭരണകക്ഷികളും സാമൂഹിക മാധ്യമങ്ങളും വിമര്‍ശനവുമായി രംഗത്തെത്തി.മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഭരണപരാജയം, ദേശീയ സുരക്ഷയിലെ വീഴ്ച, പാകിസ്താനും ചൈനയുമായുള്ള ബന്ധം വഷളായത് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പുറത്തിറക്കിയ ബുക്ലെറ്റിലെ ഇന്ത്യയുടെ മാപ്പിലാണ് കശ്മീരിനെ “ഇന്ത്യന്‍ അധീന കശ്മീര്‍’ എന്നു പരാമര്‍ശിച്ചത്.സംഭവത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ്സിന്റേത് ക്ഷമിക്കാവുന്ന തെറ്റല്ലെന്നും പാകിസ്താന്റെ ഭാഷയാണോ കോണ്‍ഗ്രസ് സംസാരിക്കുന്നതെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു. അതേസമയം, സംഭവത്തില്‍ മാപ്പു പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. പ്രിന്റിങില്‍ വന്ന പിശകാണെന്നും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് പറഞ്ഞു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT