Flash News

കോണ്‍ഗ്രസ് യുവനേതാക്കളുടെ മരണാനന്തര ക്രിയകള്‍ 14ന് നടക്കുമെന്ന്, ചിതാഭസ്മം അയച്ചുകൊടുത്ത് പ്രതിഷേധം

കോണ്‍ഗ്രസ് യുവനേതാക്കളുടെ മരണാനന്തര ക്രിയകള്‍ 14ന് നടക്കുമെന്ന്,  ചിതാഭസ്മം അയച്ചുകൊടുത്ത് പ്രതിഷേധം
X


തൃശൂര്‍: കെപിസിസി എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ തഴയപ്പെട്ട യുവതലമുറ മുതിര്‍ന്ന നേതാക്കള്‍ക്ക് 'ചിതാഭസ്മം' തപാലില്‍ അയച്ചു കൊടുത്ത് യുവനേതാക്കളുടെ പ്രതിഷേധം.
തടിയില്‍ തീര്‍ത്ത ഭരണിയില്‍ ഭസ്മം നിറച്ച് ചുവന്ന പട്ടു കൊണ്ട് പൊതിഞ്ഞുകെട്ടി ടൈപ്പു ചെയ്ത കത്തു സഹിതമാണ് നേതാക്കള്‍ക്ക് കോണ്‍ഗ്രസിലെ യുവനേതാക്കള്‍ അയച്ചു കൊടുത്തിരിക്കുന്നത്. ചെറുപ്പക്കാരായ കോണ്‍ഗ്രസുകാരുടെ മരണാനന്തര ക്രിയകള്‍ 14ന് തൃശൂര്‍ ഡിസിസിയില്‍ നടക്കുമെന്ന് കത്തില്‍ പറഞ്ഞിട്ടുണ്ട്.
കെപിസിസി പട്ടികയില്‍ ഉള്‍പ്പെട്ട 70 വയസു തികഞ്ഞ 'ചെറുപ്പക്കാരായ' നേതാക്കളാണ് ശേഷക്രിയകള്‍ക്കു നേതൃത്വം നല്‍കുകയെന്നും ഈ കാര്‍മികര്‍ക്ക് വീല്‍ ചെയറും ഊന്നു വടിയും സമ്മാനിക്കുമെന്നും കത്തില്‍ പറയുന്നു.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന യൂഡിഎഫിന്റെ പടയൊരുക്കം 15, 16 തിയതികളില്‍ തൃശൂര്‍ ജില്ലയില്‍ പര്യടനം നടത്താനിരിക്കേയാണ് യുവനേതാക്കളുടെ ഇത്തരത്തിലുള്ള പ്രതിഷേധം.
കത്ത് ഇങ്ങനെ:
'ബഹുമാനപ്പെട്ട നേതാവേ, തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ 25 കൊല്ലമായി പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരുടെ ചിതാഭസ്മമാണ് ഇതോടൊപ്പം. സമീപത്തെ പുഴയില്‍ നിങ്ങളുടെ കൈകൊണ്ട് ഒഴുക്കാന്‍ താല്‍പര്യപ്പെടുന്നു. 1957ല്‍ 25 വയസുള്ളപ്പോള്‍ എംഎല്‍എയും എംപിയുമായി 60 വര്‍ഷത്തിനു ശേഷം 2017ലും മരിക്കും വരെ എംഎല്‍എയും എംപിയുമായി തുടരാന്‍ ആഗ്രഹിക്കുന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ ഇനി ഒരു ചെറുപ്പക്കാരനും ഒരു പദവിയിലും എത്തരുതെന്ന വാശിയിലാണ്. 37ാം വയസില്‍ മുഖ്യമന്ത്രിയും 40ാം വയസില്‍ കെപിസിസി പ്രസിഡന്റും ആയവരും ചെറുപ്പക്കാരുടെ രാഷ്ട്രീയ മരണാനന്തര ചടങ്ങുകള്‍ ആഗ്രഹിക്കുന്നവരാണ്. തെരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ച സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ അഹോരാത്രം പണിയെടുത്തവരാണ് ഈ മുതുമുത്തച്ഛന്മാര്‍. ചെറുപ്പക്കാരുടെ പേരു പറഞ്ഞ് ഡിസിസിയിലെ പ്രധാന സ്ഥാനം ഏറ്റെടുത്ത മഹാനാണ് ശേഷക്രിയകള്‍ക്കു മുഖ്യകാര്‍മികനാവുക'

Next Story

RELATED STORIES

Share it