കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ദുരൂഹമരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു
BY Sumeera SMR21 April 2016 4:35 AM GMT
Sumeera SMR21 April 2016 4:35 AM GMT
ഉദുമ: മാങ്ങാട് മേല്‍ബാര കോളനിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വീട്ടിനകത്ത് സംശയകരമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു.
പെയിന്റിങ് തൊഴിലാളിയായിരുന്ന ചന്ദ്രനാ(40)ണ് മരണപ്പെട്ടത്.
ചന്ദ്രന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ഇതേ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബേക്കല്‍ പോലിസ് സ്റ്റേഷനിലേയ്ക്ക് കോളനിവാസികള്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി ആഭ്യന്തര വകുപ്പ് ഉത്തരവായത്.
കഴിഞ്ഞ മാസം അഞ്ചിന് രാത്രിയാണ് ചന്ദ്രന് മരണപ്പെട്ടത്. പിറ്റേന്ന് രാവിലെ വീട്ടിലെത്തിയ ഏതാനും പേരാണ് ചന്ദ്രനെ വീട്ടിനകത്തു അബോധാവസ്ഥയില്‍ കണ്ടത്.
മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്.
ഹൃദയാഘാതമാണ് മരണ കാരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപോര്‍ട്ട്.
അതേസമയം മരണപ്പെടുന്നതിനു മുമ്പ് ചന്ദ്രന്റെ ഗുഹ്യഭാഗത്തു ക്ഷതമേറ്റിരുന്നതായും കണ്ടെത്തി.
എന്നാല്‍ ലോക്കല്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ മരണകാരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT