wayanad local

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൂപ്രണ്ട് ഓഫിസ് ഉപരോധിച്ചു ്

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ നിര്‍ധനരായ രോഗികള്‍ക്ക് നല്‍കിയിരുന്ന പോഷകാഹാര വിതരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫിസ് ഉപരോധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. ചൊവ്വാഴ്ച നടന്ന ഉപരോധത്തെ തുടര്‍ന്ന് ഡിഎംഒ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാവാതായതോടെയാണ് ഇന്നലെ രാവിലെ 10.30ഓടെ ഉപരോധം ആരംഭിച്ചത്. സമരം ഡിസിസി ജനറല്‍ സെക്രട്ടറി എം ജി ബിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എക്കണ്ടി മൊയ്തൂട്ടി അധ്യക്ഷത വഹിച്ചു. നേതാക്കളായ പി വി ജോര്‍ജ് ഡെന്നീസ് കണിയാരം, സണ്ണി ചാലില്‍, റഷീദ് തൃശ്ശിശേരി, എ എം നിഷാന്ത്, പി ഷംസുദ്ദീന്‍, മുജീബ് കോടിയോടന്‍ സംസാരിച്ചു. 12.30ഓടെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് ഉപരോധം അവസാനിച്ചത്. പാല്‍, മുട്ട, ബ്രഡ്, ബിസ്‌കറ്റ് എന്നിവ വിതരണം ചെയ്ത വകയില്‍ 70 ലക്ഷം രൂപയാണ് കുടിശ്ശികയായിട്ടുള്ളത്. ഇതില്‍ 40 ലക്ഷം രൂപ മില്‍മക്ക് മാത്രം നല്‍കാനുണ്ട്. രണ്ടുമാസമായി പോഷകാഹാര വിതരണം നിലച്ചിട്ട്. ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനാല്‍ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള രോഗികളാണ് വലയുന്നത്.
Next Story

RELATED STORIES

Share it