കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

മംഗളൂരു:  ഒരു കോടി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രകടന പത്രിക. മംഗളൂരുവില്‍ ഇന്നലെ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പത്രിക പ്രകാശനം നിര്‍വഹിച്ചത്. യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പത്രിക കോളജ് വിദ്യാര്‍ഥികള്‍ക്കായി സ്മാര്‍ട്ട് ഫോണ്‍. ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം എന്നിവയും വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 8ാം ക്ലാസ് വരെയാണ് സംസ്ഥാനത്ത് സൗജന്യ വിദ്യഭ്യാസം നിലവിലുള്ളത്.
ഇതിനു പുറമെ സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തിനു കരുത്തു പകരുന്ന ഐടി മേഖലയുടെ സംഭാവന നിലവിലെ 60 മില്യണ്‍ ഡോളറില്‍ നിന്നും 300 മില്യണിലേക്ക് ഉയര്‍ത്തുമെന്നും പത്രിക പറയുന്നു. കര്‍ണാടകയിലെ ജനങ്ങളുടെ മന്‍കിബാത്ത് ആണ് കോണ്‍ഗ്രസ് പത്രികയെന്ന് വ്യക്തമാക്കിയ രാഹുല്‍ ആഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വാഗ്ദാ—നം ചെയ്ത കാര്യങ്ങളില്‍ 95 ശതമാനവും നടപ്പാക്കിയെന്നും പറഞ്ഞു.
കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രകടന പത്രിക പുറത്തിറക്കിയത്.
ഓള്‍ഡ് മൈസൂരില്‍ കോണ്‍ഗ്രസ്സും
ജെഡിഎസും
നേര്‍ക്കുനേര്‍
മൈസൂരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമായും പോരാട്ടം കോണ്‍ഗ്രസ്സും ബിജെപിയുമാണെങ്കില്‍ കൂടി കാവേരിയുടെ ഹൃദയഭാഗമായ ഓള്‍ഡ് മൈസൂരില്‍ കോണ്‍ഗ്രസ്സും ജെഡിഎസും നേരിട്ടുള്ള മല്‍സരമാണ്. കാലങ്ങളുടെ ചരിത്രമുള്ള ഓള്‍ഡ് മൈസൂര്‍ സ്വാതന്ത്ര്യത്തിനു ശേഷം ബംഗളൂരുവില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച പ്രദേശമാണ്. തെലുങ്കു, കോലാര്‍ ഭാഗങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ബിജെപിക്ക് ഇതുവരെ ഈ പ്രദേശങ്ങളില്‍ രംഗത്ത് വരാന്‍ സാധിച്ചിട്ടില്ല. ഇത് കോണ്‍ഗ്രസ്സിന്റെയും ജെഡിഎസിന്റെയും  നേരിട്ടുള്ള പോരാട്ടത്തിന് വഴി വയ്ക്കുന്നു.
പ്രദേശത്ത് കോണ്‍ഗ്രസ്സിന്റെയും ജെഡിഎസിന്റെയും  ശക്തമായ പ്രചാരണം നടക്കുകയാണ്. എന്നാല്‍, ഇവിടെ ജെഡിഎസിന് വ്യക്തമായ മുന്‍തൂക്കമാണുള്ളത്.
Next Story

RELATED STORIES

Share it