Flash News

കോണ്‍ഗ്രസ് പതാകയുടെ മുകളിലായി മുസ്‌ലിംലീഗ് കൊടി; ഡിസിസി ഓഫിസിലേക്ക് മാര്‍ച്ച്

മലപ്പുറം: മലപ്പുറം ഡിസിസി ഓഫിസിന് മുന്നിലെ പ്രധാന കൊടിമരത്തില്‍ കോണ്‍ഗ്രസ് പതാകയുടെ മുകളിലായി മുസ്്‌ലിംലീഗ് കൊടി ഉയര്‍ന്നു. പിന്നാലെ ഡിസിസി ഓഫിസിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ചിനിടെ ഓഫിസിലേക്ക് കല്ലേറുണ്ടായി.
ഇന്നലെയാണു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്.  വ്യാഴാഴ്ച രാത്രി 11.30ഓടെയാണു ഡിസിസി ഓഫിസിന് മുന്നിലെ പ്രധാന കൊടിമരത്തില്‍ കോണ്‍ഗ്രസ് പതാകയുടെ മുകളിലായി മുസ്്‌ലിംലീഗിന്റെ പതാക കെട്ടിയനിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് ഇന്നലെ രാവിലെയോടെ ലീഗിന്റെ കൊടി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു ഓഫിസ് സെക്രട്ടറി ഇത് അഴിച്ചുമാറ്റുകയായിരുന്നു. വൈകീട്ടു കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ തന്നെ ഇതേ ഓഫിസിലേക്ക് കല്ലെറിഞ്ഞുവെന്നും ആരോപണമുണ്ട്. കോണ്‍ഗ്രസ്സിന് ലഭിക്കേണ്ട ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനു നല്‍കാന്‍ തീരുമാനമായതാണു കോണ്‍ഗ്രസ്സിനുള്ളില്‍ വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. മുസ്‌ലിംലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണു കോണ്‍ഗ്രസ് ഈ നിലപാടെടുത്തതെന്ന ആരോപണത്തെ തുടര്‍ന്നു മലപ്പുറം ഡിസിസി ഓഫിസിലെ പ്രധാന കൊടിമരത്തില്‍ മുസ്‌ലിംലീഗിന്റെ കൊടി ഉയരാന്‍ കാരണമായി കരുതുന്നത്. എന്നാല്‍ ആരാണു പതാക ഉയര്‍ത്തിയതു എന്നു വ്യക്തമായിട്ടില്ലെന്നും ഇത്തരം ഹീനപ്രവൃത്തി ചെയ്ത സാമൂഹികദ്രോഹികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് പറഞ്ഞു.
Next Story

RELATED STORIES

Share it