thrissur local

കോണ്‍ഗ്രസ് നേതാവ് ഹനീഫ വധം: വൃദ്ധമാതാവുള്‍പ്പെടെ കുടുംബാംഗങ്ങള്‍ കലക്ടറേറ്റിന് മുമ്പില്‍ ധര്‍ണ നടത്തി

തൃശൂര്‍: കൊല ചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഹനീഫയുടെ വൃദ്ധമാതാവുള്‍പ്പെടെ കുടുംബാംഗങ്ങള്‍ നീതി ആവശ്യപ്പെട്ട് കലക്ടറേറ്റിന് മുന്‍പില്‍ ധര്‍ണ നടത്തി.
ഹനീഫയുടെ മക്കളായ അഫ്‌നത്ത് ബീവി, അന്നത്ത് ബീവി, അമിയത്ത്, മെഹ്‌റ എന്നിവരും ഭാര്യ ഷഫ്‌നലും ഉമ്മ ഐഷയും അടങ്ങുന്ന കുടംബാംഗങ്ങള്‍ നടത്തിയ ധര്‍ണ സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു. ഹനീഫ വധക്കേസില്‍ രാഷ്ര്ടീയ ഗൂഢാലോചനയാണ് നടന്നെതന്നും രാഷ്ര്ടീയ ഇടപെടലുകളാണ് കുറ്റവാളികളെ രക്ഷപ്പെടുത്തുന്നതെന്നും സാറാ ജോസഫ് പറഞ്ഞു.
ഗൂഢാലോചന കേസില്‍ മുഖ്യപ്രതിയായ ഗോപ പ്രതാപനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഹനീഫയുടെ ഉമ്മ ഐഷ ആവശ്യപ്പെട്ടു. കേസില്‍ ഉമ്മയുടെ മൊഴിയെടുത്തുവെങ്കിലും ഉന്നതല ഇടപെടല്‍ മൂലം അന്വേഷണം അട്ടിമറിക്കുകയാണെന്ന് ഹനീഫയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവ് ഗോപപ്രതാപന്റെ ഗുണ്ടകള്‍ ചേര്‍ന്ന് തിരുവത്രയിലെ ഹനീഫയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ഹനീഫയുടെ മരണത്തിലൂടെ അനാഥമായത് നാലു കുഞ്ഞുങ്ങളടങ്ങുന്ന ഒരു കുടുംബമാണ്. മാതാവിന്റേയും കുട്ടികളുടേയും മുന്‍പിലാണ് ഹനീഫ മൃഗീയമായി കൊല ചെയ്യപ്പെട്ടത്. ഇപ്പോള്‍ നടക്കുന്ന വിചാരണ അവസാനിപ്പിക്കണമെന്നും യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഹനീഫയുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. ഉമ്മ ഐഷയുടെ മൊഴി കോടതി സ്വീകരിക്കണമെന്നാവശ്യവും അവര്‍ ഉന്നയിച്ചു.
മുന്‍മന്ത്രി കെ —പി രാജേന്ദ്ര ന്‍, സി എന്‍ ജയദേവന്‍ എംപി, എംഎല്‍എമാരായ കെ രാധാകൃഷ്ണന്‍, വി എസ് സുനില്‍കുമാര്‍, വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് കെ ജി മോഹനന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, മനുഷ്യാവകാശ സംഘടന ജില്ലാസെക്രട്ടറി ബെന്നി എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it