wayanad local

കോണ്‍ഗ്രസ് നേതാവ് പി.കെ. ഗോപാലന്‍ (87)നിര്യാതനായി

കോണ്‍ഗ്രസ് നേതാവ് പി.കെ. ഗോപാലന്‍ (87)നിര്യാതനായി
X
gopalan

കല്‍പ്പറ്റ: വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഐ. എന്‍.ടി.യു.സി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുമായ പി കെ ഗോപാലന്‍ (87)നിര്യാതനായി. ദീര്‍ഘകാലമായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം, പ്ലാന്റേഷന്‍ ലേബര്‍ കൗണ്‍സില്‍ അംഗം, മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.
ചിറ്റൂര്‍ ഷുഗര്‍മില്‍ ചെയര്‍മാനും മിനിമംവേജസ് ബോര്‍ഡ് അദ്ധ്യക്ഷനുമായിരുന്നു. വയനാട്ടില്‍ ട്രേഡ് യൂണിയന്‍ കെട്ടിപ്പടുക്കുന്നതില്‍ വലിയ ത്യാഗം  പി.കെ. ഗോപാലന്‍ വഹിച്ചിട്ടുണ്ട്. 1952 മുതലാണ് വയനാട്ടിലെ ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായത്. ഒട്ടേറെ പ്രക്ഷോഭ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അവാര്‍ഡ്, എം.ആര്‍. പ്രസാദ് പുരസ്‌ക്കാരം, തൃക്കൈപ്പറ്റ സര്‍വീസ് ബാങ്ക് പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ജാനകി അമ്മ.
മക്കള്‍: പി.കെ. അനില്‍കുമാര്‍ (സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, വയനാട് ജില്ലാ പഞ്ചായത്ത്), അംബിക, ഭാനുമതി. മരുമക്കള്‍: ശശിധരന്‍, ഗോവിന്ദന്‍കുട്ടി. മൃതദേഹം കാലത്ത് പത്ത് മണി മുതല്‍ വയനാട് ഡി.സി.സി ഓഫീസില്‍ പൊതു ദര്‍ശനത്തിന് വച്ചു. സംസ്‌കാരം വൈകിട്ട് അഞ്ചിന് വീട്ടുവളപ്പില്‍. നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്റണി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രി പി.കെ. ജയലക്ഷ്മി അനുശോചനം അറിയിച്ചു.
Next Story

RELATED STORIES

Share it