Flash News

കെ കരുണാകരന്‍ പിള്ള അന്തരിച്ചു

കെ കരുണാകരന്‍ പിള്ള അന്തരിച്ചു
X


കൊല്ലം :എന്‍ജിഒ അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും യുഡിഎഫ് കൊല്ലം ജില്ലാ ചെയര്‍മായ കെ കരുണാകരന്‍ പിള്ള (75) അന്തരിച്ചു. ഇന്ന് രാവിലെ ഏഴ്മണിയോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ദീര്‍ഘനാള്‍ എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പദവി വഹിച്ചിരുന്ന അദ്ദേഹം കൊല്ലത്തിന്റെ പൊതുമണ്ഡലത്തില്‍ സജീവസാന്നിധ്യം ആയിരുന്നു. മൃതദേഹം ഉച്ചയ്ക്ക് 1മണിക്ക് കൊല്ലം ഡിസിസിയില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വൈകിട്ട് നാലുമണിയോടെ കുണ്ടറ പെരുമ്പുഴയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
Next Story

RELATED STORIES

Share it