Flash News

കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരിയുടെ നില ഗുരുതരം ; ഐസിയുവിലേക്ക് മാറ്റി

കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരിയുടെ നില ഗുരുതരം ; ഐസിയുവിലേക്ക് മാറ്റി
X

ന്യൂഡല്‍ഹി: മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ഡി തിവാരിയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിവാരിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
വൃക്കയിലെ അണുബാധയും കുറഞ്ഞ രക്ത സമ്മര്‍ദ്ദവുമാണ് തിവാരിയുടെ ആരോഗ്യ നില വഷളാക്കിയതെന്നാണ് റിപ്പോര്‍ട്ട്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന്, 92 കാരനായ തിവാരിയെ സെപ്റ്റംബര്‍ 20 നാണ് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയുമായിരുന്നു തിവാരി. രണ്ട് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായ ഒരേ ഒരു ഇന്ത്യക്കാരനാണ് തിവാരി. മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്നു നാരായണ്‍ ദത്ത് തിവാരി.
Next Story

RELATED STORIES

Share it