Idukki local

കോണ്‍ഗ്രസ് നേതാവിനെതിരേ കെപിസിസിക്ക്മഹിളാ നേതാവിന്റെ പരാതി

തൊടുപുഴ : തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവിനെതിരെ മഹിളാ നേതാവിന്റെ പരാതി കെപിസിസിക്ക്.
ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷനില്‍ നിന്നും മല്‍സരിച്ച ശശികലാ രാജു കെപിസിസി പ്രസിഡന്റ് വി എം സുധീരന് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുന്നതിന് ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ പി ഉസ്മാനും വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റായ പി ഡി ജോസഫും ചേര്‍ന്ന ഹൈറേഞ്ച് സംരക്ഷണ മുന്നണി സ്ഥാനാര്‍ഥിയെ സഹായിക്കുന്നതിന് ധാരണയുണ്ടാക്കിയെന്ന് പരാതിയില്‍ പറയുന്നു.
2010ല്‍ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിലും എ പി ഉസ്മാന്‍ കേരളാ കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കി വൈസ് പ്രസിഡന്റ് സ്ഥാനം കേരളാ കോണ്‍ഗ്രസ്സിന് നല്‍കുകയായിരുന്നു. വാര്‍ഡുകളില്‍ ആന്‍സി തോമസ് തയ്യില്‍, ആലീസ് ജോസ് കുത്തനാപിള്ളില്‍ എന്നിവര്‍ ജില്ലാ പഞ്ചായത്തിന്റെ തിരഞ്ഞെടുപ്പ് അഭ്യര്‍ഥനകള്‍ കൊടുത്തിട്ട് വാങ്ങാതെയും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ വോട്ടുകള്‍ ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാര്‍ഥിയ്ക്ക് കൊടുക്കണമെന്ന് ആവശ്യപ്പെടുകയും വോട്ടാക്കി മാറ്റുന്നതിന് നേതൃത്വം കൊടുക്കുകയും ചെയ്തുവെന്ന് പരാതിയി ല്‍ പറയുന്നു.
Next Story

RELATED STORIES

Share it