കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സഞ്ചരിക്കുന്നു: കാനം

കാസര്‍കോട്: തോല്‍വി മുന്നില്‍കണ്ട കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു സഞ്ചരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഇല്ലാത്ത ഒരു നിയമസഭ ഉണ്ടാവണമെന്നാണ് എ കെ ആന്റണി പറയുന്നത്. അങ്ങനെയൊരു നിലപാട് ഉമ്മന്‍ചാണ്ടിക്കില്ല. ഉമ്മന്‍ചാണ്ടി എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ബിജെപിയുമായി ചങ്ങാത്തം കൂടാന്‍ ശ്രമിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ നിലപാട് ശരിയാണോ എന്ന് എ കെ ആന്റണി പറയണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it