കോണ്‍ഗ്രസ് നയരേഖ: 15നു മുമ്പ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം

തിരുവനന്തപുരം: കോണ്‍ഗ്രസ് നയരൂപീകരണ സമിതി കെപിസിസിയില്‍ യോഗം ചേര്‍ന്നു. ഡിസിസി പ്രസിഡന്റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരില്‍ നിന്ന് പാര്‍ട്ടിയെ ബൂത്തുതലത്തില്‍ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
നയരൂപീകരണ സമിതി കണ്‍വീനര്‍ വി ഡി സതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, കെപിസിസി ഖജാഞ്ചി അഡ്വ. ജോണ്‍സണ്‍ എബ്രഹാം, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ, കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് പങ്കെടുത്തു.
ജൂലൈ 15നു മുമ്പായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കെപിസിസി ഓഫിസില്‍ എത്തിക്കണമെന്ന് സമിതി കണ്‍വീനര്‍ വി ഡി സതീശന്‍ അറിയിച്ചു. കോണ്‍ഗ്രസ്സിനെ കാഡര്‍ പാര്‍ട്ടിയാക്കി മാറ്റണമെന്ന് സമിതിയുടെ ആദ്യയോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നിരുന്നു. ബൂത്തുതലം മുതല്‍ മുഴുവന്‍സമയ പ്രവര്‍ത്തകരെ കണ്ടെത്തണമെന്നും അഭിപ്രായമുണ്ടായി. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചാവും അന്തിമ നയരേഖയ്ക്ക് രൂപം നല്‍കുക. മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന സമിതിയുടെ റിപോര്‍ട്ട് അടുത്തമാസം അവസാനത്തോടെ കെപിസിസി നേതൃത്വത്തിനു കൈമാറും.
Next Story

RELATED STORIES

Share it