കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ തയ്യാര്‍: യെദ്യൂരപ്പ

ബംഗളൂരു: കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ നാടകത്തിന് അരങ്ങൊരുങ്ങുന്നതായി സൂചന. കോണ്‍ഗ്രസ്സില്‍ നിന്നും ജെഡിഎസില്‍ നിന്നും നിരവധി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായിട്ടുണ്ടെന്നു ബിജെപി നേതാവ് യെദ്യൂരപ്പയുടെ വെളിപ്പെടുത്തല്‍.
കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തില്‍ പടലപ്പിണക്കം രൂക്ഷമാക്കുന്നതിനിടെയാണ് യെദ്യൂരപ്പയുടെ പ്രതികരണം.
മന്ത്രി പദവിയും ആഗ്രഹിച്ച വകുപ്പുകളും കിട്ടാത്തതിന്റെ പേരില്‍ ഭരണകക്ഷിയിലെ എംഎല്‍എമാര്‍ക്കിടയില്‍ അസംതൃപ്തി രൂക്ഷമായിരിക്കുകയാണ്.
കോണ്‍ഗ്രസ്സിലെയും ജെഡിഎസിലെയും നിരവധി നേതാക്കള്‍ പാര്‍ട്ടിയിലേക്ക് വരാന്‍ തയ്യാറായിട്ടുണ്ടെന്നും അവരെ ബിജെപിയിലേക്ക് എത്തിച്ച് ശക്തിപ്പെടുത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് യോദ്യൂരപ്പ വ്യക്തമാക്കി.
എത്ര നാള്‍ സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്ന് അറിയില്ലെന്നും 104 അംഗങ്ങളുള്ളതിനാല്‍ ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it