കോണ്‍ഗ്രസ് (എസ്)- സിപിഎം ചര്‍ച്ച പരാജയം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എസുമായി സിപിഎം നടത്തിയ ഉഭയകക്ഷി ചര്‍ച്ച പരാജയം. കണ്ണൂര്‍ സീറ്റില്‍ കോണ്‍ഗ്രസ് എസിനു മല്‍സരിക്കാമെന്ന നിര്‍ദേശമാണ് സിപിഎം മുന്നോട്ടുവച്ചത്. എന്നാല്‍, കോണ്‍ഗ്രസ് (എസ്) നേതൃത്വം ഇതിനു വിസമ്മതിച്ചു. കണ്ണൂര്‍ സീറ്റ് ഒഴിച്ചിട്ട് സിപിഎം ജില്ലാ നേതൃത്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 2011ല്‍ കണ്ണൂരില്‍ മാത്രമാണു കോണ്‍ഗ്രസ് (എസ്) മല്‍സരിച്ചത്. അന്നു പാര്‍ട്ടിയുടെ നേതാവായ കടന്നപ്പള്ളി രാമചന്ദ്രന്‍ ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇത്തവണ തെക്ക്, മധ്യ, വടക്ക് മേഖലകളില്‍ പ്രാതിനിധ്യം വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.
Next Story

RELATED STORIES

Share it