കോണ്‍ഗ്രസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മുന്‍ കേന്ദ്രമന്ത്രിയും ബാഗല്‍കോട്ട് ജില്ലയിലെ ജാംഖണ്ടി മണ്ഡലത്തിലെ എംഎല്‍എയുമായ സിദ്ധു ബി ന്യാം ഗൗഡ (70) ആണു മരിച്ചത്.
ഗോവയില്‍ നിന്നും സ്വദേശമായ ബാഗല്‍കോട്ടിലേക്കുള്ള യാത്രയ്ക്കിടെ തുളസിഗിരിയില്‍ വച്ച് അദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഡല്‍ഹിയിലായിരുന്ന എംഎല്‍എ അവിടെ നിന്നു വിമാനമാര്‍ഗം ഗോവയിലെത്തിയ ശേഷം കാറില്‍ സ്വദേശത്തേക്കു വരികയായിരുന്നു. അപകട കാരണം വ്യക്തമല്ല. പോലിസ് ഇക്കാര്യം അന്വേഷിച്ച് വരികയാണ്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാംഗണ്ഡിയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിലാണ് സിദ്ദു തിരഞ്ഞെടുക്കപ്പെട്ടത്. 2500ഓളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു ന്യാംഗൗഡ് ബിജെപി സ്ഥാനാര്‍ഥയെ പരാജയപ്പെടുത്തിയത്. ഭാര്യയും അഞ്ചു മക്കളുമുണ്ട്. 1990-91 കാലഘട്ടത്തില്‍ നരസിംഹറാവു സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്നു ഇദ്ദേഹം. സിദ്ദു നിയാംഗൗഡയുടെ നിര്യാണത്തില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ അനുശോചിച്ചു.
Next Story

RELATED STORIES

Share it