കോണ്‍ഗ്രസ് എംഎല്‍എയെ ബിജെപി റാഞ്ചി: സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ആദായനികുതി വകുപ്പിനെയും ഉപയോഗപ്പെടുത്തി ബിജെപി തട്ടിക്കൊണ്ടുപോയി അന്യായമായി തടഞ്ഞുവച്ചിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ.
ആനന്ദ് സിങ് ഡല്‍ഹിയിലുണ്ട്. അദ്ദേഹത്തെ വിട്ടയച്ചാല്‍ അദ്ദേഹം പാര്‍ട്ടിക്കൊപ്പമായിരിക്കും. ബന്ദിയാണെങ്കിലും അദ്ദേഹവുമായി ബന്ധപ്പെടാനാവുന്നുണ്ട്. പാര്‍ട്ടിയുടെ 78 എംഎല്‍എമാരും രണ്ടു സ്വതന്ത്രരും പാര്‍ട്ടിക്കൊപ്പമാണ്-സിദ്ധരാമയ്യ പറഞ്ഞു. വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാണാതായെന്നു പറഞ്ഞിരുന്ന പ്രതാപ് ഗൗഡ പാട്ടീലും തങ്ങള്‍ക്കൊപ്പമുണ്ട്. ജെഡിഎസ് എംഎല്‍എമാരും ഒപ്പമുണ്ട്. മറ്റുള്ള റിപോര്‍ട്ടുകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it