Flash News

കോണ്‍ഗ്രസ് അനുകൂലിയെന്ന്വരുത്തിത്തീര്‍ക്കാനുള്ള ശ്രമംദുരുദ്ദേശ്യപരമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: തന്നെ കോണ്‍ഗ്രസ് അനുകൂലിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ദുരുദ്ദേശ്യപരമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ്സിനോടല്ല, ജനങ്ങളോടാണ് തന്റെ ആഭിമുഖ്യം.  സാമ്പത്തിക, സാമൂഹിക, ബദല്‍ നയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ബിജെപിക്കെതിരേ പ്രതിപക്ഷ സഖ്യം ഉണ്ടാക്കാനാവൂ. കോണ്‍ഗ്രസ്സിന്റെ നയങ്ങളില്‍ മാറ്റംവന്നിട്ടില്ലെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. മതനിരപേക്ഷതയുടെ അടിസ്ഥാനത്തിലുള്ള സാമ്പത്തിക സാമൂഹിക ബദലിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പ്രതിപക്ഷ ഐക്യം സാധ്യമാവുകയുള്ളൂവെന്നും യെച്ചൂരി പറഞ്ഞു. ഡല്‍ഹിയില്‍ വനിതാ പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസ്സിനൊപ്പമോ അല്ലയോ എന്ന ചര്‍ച്ചയല്ല സിപിഎമ്മിനുള്ളില്‍ നടക്കുന്നത്. ജനങ്ങളോടൊപ്പം നില്‍ക്കുന്ന നയരൂപീകരണചര്‍ച്ചകള്‍ തുടരുകയാണ്. പാര്‍ട്ടിക്കുള്ളില്‍ രണ്ട് പക്ഷവുമില്ല. നിലപാടുകളുടെ അടിസ്ഥാനത്തില്‍ തന്നെ കോണ്‍ഗ്രസ് അനുകൂലിയാക്കാനുള്ള ശ്രമങ്ങള്‍ ദുരുദ്ദേശ്യപരമാെണന്നും യെച്ചൂരി വ്യക്തമാക്കി.രാഷ്ട്രീയ അടവ് നയം പാര്‍ട്ടി കോണ്‍ഗ്രസ്സാണ് തീരുമാനിക്കേണ്ടത്. രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുത്തിട്ടേയുള്ളൂ. കോണ്‍ഗ്രസ്സിന്റെ നയം മാറിയിട്ടില്ല. ഇപ്പോഴും ഭരണവര്‍ഗ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്നും അദേഹം പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ നയം മാറുമോ എന്നു കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സുമായുള്ള സഖ്യം തീരുമാനിക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസ്സാണ്. കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച ചര്‍ച്ചയില്‍ പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായമോ പക്ഷമോ ഇല്ല. നയങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ ഐക്യം തീരുമാനിക്കുന്നത്.
Next Story

RELATED STORIES

Share it