കോണ്‍ഗ്രസ് അധികാരത്തിനു വേണ്ടി എന്തു നീചകൃത്യവും ചെയ്യും: കോടിയേരി

തിരുവനന്തപുരം: അധികാരത്തിനു വേണ്ടി എന്തു—നീചകൃത്യവും ചെയ്യുന്നവരുടെ കൂട്ടമാണു—കോണ്‍ഗ്രസ്സെന്ന്—ചാരക്കേസ്‌വ്യക്തമാക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്—ണന്‍.
വിധി കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെ ജീര്‍ണമുഖം പുറത്തുകൊണ്ടു വന്നു. അധികാരം പിടിക്കാനായി ആന്റണി കോണ്‍ഗ്രസ് നടത്തിയ കൊട്ടാരവിപ്ലവത്തിന്റെ ഭാഗമായി വ്യാജമായി ചമച്ചതാണു ചാരക്കേസ്.
ചാരക്കേസിന്റെ ഉപജ്ഞാതാക്കളായ അഞ്ച് പേരുകള്‍ ജുഡീഷ്യല്‍ കമ്മീഷന്—മുമ്പാകെ അറിയിക്കുമെന്ന പത്മജയുടെ അഭിപ്രായം സ്വാഗതാര്‍ഹമാണ്. കെ കരുണാകരന്‍ തന്നോട്— വെളിപ്പെടുത്തിയ ആ പേരുകള്‍ ജുഡീഷ്യല്‍ കമ്മീഷനെ ധരിപ്പിക്കേണ്ടത് അച്ഛനോടു—കാട്ടേണ്ട നീതിയാണെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍ നിന്ന് ഉയരാന്‍ പോവുന്ന സമ്മര്‍ദ്ധങ്ങള്‍ക്കു—വഴങ്ങാതെ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറാവണം. ഒരടിസ്ഥാനവുമില്ലാതെ ക്രിമിനല്‍ക്കേസ്—ചുമത്തുകയായിരുന്നു ചാരക്കേസിലുണ്ടായതെന്ന കോടതി നിരീക്ഷണം ഗൗരവമുള്ളതാണ്.
ഇതിനുള്ള താക്കീതാണു ചീഫ്—ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റെ വിധി. അനാവശ്യമായി പ്രതി ചേര്‍ത്ത് പീഡിപ്പിച്ചതിന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്—50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രിംകോടതി ഉത്തരവിന് ഉത്തരവാദി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ്സുമാണ്. അതിനാല്‍ ഈ തുക ഉമ്മന്‍ചാണ്ടിയും കെപിസിസിയും നല്‍കണം.
പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ഖജനാവിനെ ഈ ബാധ്യതയില്‍ നിന്ന് ഒഴിവാക്കാനുള്ള ധാര്‍മികതയും മാനുഷികതയും കാണിക്കണം.
കരുണാകരനെ താഴത്തിറക്കാനും ആന്റണിയെ അധികാരത്തിലേറ്റാനും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന നിയമവിരുദ്ധ കുതന്ത്രങ്ങളില്‍ പങ്കാളികളായ യുഡിഎഫ് നേതാക്കളും പരസ്യമായി കുറ്റസമ്മതം നടത്തണമെന്നും കോടിയേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it