palakkad local

കോണ്‍ഗ്രസ് അംഗങ്ങളുടെ വിപ്പ് ലംഘനം; ഇലക്്ഷന്‍ കമ്മീഷന് പരാതി നല്‍കി

പാലക്കാട്: നഗരസഭ സ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വിപ്പ് ലംഘിച്ച് സിപിഎമ്മിന് വോട്ട് ചെയ്തത് നിയമ വിരുദ്ധമാണെന്നും, കൂറുമാറ്റ നിയമപ്രകാരം അയോഗ്യത ക ല്‍പ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപിയുടെ കൗണ്‍സിലര്‍മാരായ പി സ്മിതേഷ്, സുനില്‍ എന്നിവര്‍ സംസ്ഥാന ഇലക്ഷന്‍ കമ്മീഷനു പരാതി ബോധിപ്പിച്ചു. പരാതി സ്വീകരിച്ച ഇലക്ഷന്‍ കമ്മീഷന്‍ ജൂലൈ 18  ലേക്ക് കേസ് മാറ്റിവെച്ചു.സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ഡിസിസി പ്രസിഡന്റ് കൊടുത്ത ആദ്യ നിര്‍ദ്ദേശം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യാന്‍ ആയിരുന്നു. എന്നാല്‍ സിപിഎം മത്സരിക്കുന്നു എന്ന് മനസ്സിലാക്കി, ഭാരതീയ ജനതാ പാര്‍ട്ടിയെ തോല്‍പ്പിക്കാനായി കോണ്‍ഗ്രസ് അംഗങ്ങള്‍ വിപ്പ് ലംഘിച്ച് സിപിഎമ്മിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ഇലക്ഷന്‍ പ്രക്രിയ കഴിഞ്ഞ് ആറാമത്തെ ദിവസം ഡിസിസി പ്രസിഡന്റ്് മറ്റൊരു വിപ്പും നല്‍കുകയുണ്ടായി. രണ്ടാമത് കൊടുത്ത വിപ്പ് കൂറുമാറ്റ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കളവായി ഉണ്ടാക്കിയതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. 4 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ അയോഗ്യരാക്കുന്ന നടപടി ഡിസിസി പ്രസിഡന്റിന് കൂറുമാറ്റ നിയമത്തെ സംബന്ധിച്ച അറിവില്ലായ്മകൊണ്ട് സംഭവിച്ചതാണെന്ന് വിശ്വസിക്കുവാന്‍ പ്രയാസമാണ്.നഗരസഭാ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ സ്ഥാനം രാജിവെച്ച ബിജെപി ജില്ലാ അധ്യക്ഷന്‍ തനിക്ക് വര്‍ഷങ്ങളായി കിട്ടാനുള്ള ഫീസ് ഇനത്തിലുള്ള കുടിശിക മുന്‍സിപ്പല്‍ ചെയര്‍പെഴ്‌സന്റെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുവാനായി നഗരസഭാ സെക്രെട്ടറിക്ക് കത്ത് നല്‍കിയതായി കൃഷ്ണദാസ് പ്രസ്താവനയിലൂടെ അറിയിച്ചു.
Next Story

RELATED STORIES

Share it